ഒമിക്രോൺ ഭീതി; മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

Spread the love

സ്വന്തം ലേഖകൻ
ഭോപ്പാല്‍: രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് സംസ്ഥാനത്തുടനീളം കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

video
play-sharp-fill

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മധ്യപ്രദേശില്‍ ഇതുവരെ ഒമിക്രോണ്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് ഒമിക്രോൺ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മധ്യപ്രദേശിന്റെ ഈ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ചില സംസ്ഥാനങ്ങള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ പുതുതായി 23 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 13 എണ്ണം പുണെയിലും മുംബൈയില്‍ അഞ്ച് പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മുംബൈയില്‍ പുതുതായി 602 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

77 ദിവസത്തിനിടെ ആദ്യമായാണ് മുംബൈയില്‍ ഇത്രയധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് മുമ്പ് ഒക്ടോബര്‍ ആറിന് 629 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി രാജ്യത്താകെ 236 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് കൂടുതല്‍ രോഗബാധ. മഹാരാഷ്ട്രയില്‍ 65ഉം ഡല്‍ഹിയില്‍ 64ഉം തെലങ്കാനയില്‍ 24ഉം കേരളത്തില്‍ 29ഉം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.