ഒമിക്രോണ്‍ വ്യാപനത്തെ തടയാന്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വാക്സിന്‍ ഫലപ്രദം;  പഠന റിപ്പോര്‍ട്ട് പുറത്ത്

ഒമിക്രോണ്‍ വ്യാപനത്തെ തടയാന്‍ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വാക്സിന്‍ ഫലപ്രദം; പഠന റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖിക

ജോഹന്നാസ്ബര്‍ഗ്: ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിൻ്റെ കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഒമിക്രോണ്‍ വ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുമെന്ന് പഠനം.

ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ പുറത്തിറക്കുന്ന ബൂസ്റ്റര്‍ ഡോസുകള്‍ 80 ശതമാനം വരെ ഒമിക്രോണ്‍ വ്യാപനം തടയാന്‍ കഴിയുമെന്നാണ് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

69000 ആരോഗ്യ പ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിരുന്നു. ഇതില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ടാണ് സൗത്ത്‌ ആഫ്രിക്കന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്നത്.

നവംബര്‍ 15 മുതല്‍ ഡിസംബര്‍ 20 വരെയാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടന്നത്. രണ്ടാം ഡോസ് സ്വീകരിച്ച്‌ ആറുമുതല്‍ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതാണ് ഫലപ്രദമെന്നും പറയപ്പെടുന്നു.

ഈ വാക്സിന്‍ കാലക്രമേണ കൂടുതല്‍ ശക്തമാകും. കോവിഡ് പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഇത് മാറുമെന്ന് ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ ശാസ്ത്രജ്ഞന്‍ മത്തായി മാമേന്‍ പറഞ്ഞു.

നിലവില്‍ വ്യാപനം തുടരുന്ന ഒമിക്രോണ്‍ , ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ ഈ വാക്സിന് ശക്തമായ പ്രതിരോധം തീര്‍ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്ക് കോവിഡ് വ്യാപനത്തെ 70 ശതമാനം വരെ തടയാന്‍ കഴിയുമെന്ന് നേരത്തെ ദക്ഷിണാഫ്രിക്ക കണ്ടെത്തിയിരുന്നു. എന്നാല്‍ ആ വാക്‌സിന്റെ മൂന്നാം ഡോസുകളുടെ ഫലങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.