രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരു‌ടെ എണ്ണം 200 ആയി; മഹാരാഷ്ട്രയിലും, ഡല്‍ഹിയിലും അമ്പതിലധികം രോ​ഗികൾ; കേരളത്തിൽ 15 രോ​ഗികൾ; ജാ​ഗ്രത പുലർത്തണമെന്ന് കേന്ദ്രം

Spread the love

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 200 -ല്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലും, ഡല്‍ഹിയിലും അമ്പതിലധികം രോ​ഗികൾ.

കേരളത്തില്‍ 15 പേരില്‍ വകഭേദം കണ്ടെത്തിയതായും ആരോഗ്യ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. 12 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ വകഭേദം സ്ഥിരീകരിച്ചത്.

77 പേര്‍ രോഗമുക്തരാവുകയോ രാജ്യം വിടുകയോ ചെയ്തതയും മന്ത്രാലയം അറിയിച്ചു. ഇതില്‍ മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് 54 വീതം പേരാണ് ഒമിക്രോണ്‍ ബാധിതരായത്. പിന്നിലുള്ള തെലങ്കാനയില്‍ 20, കര്‍ണാടകയില്‍ 19, രാജസ്ഥാനില്‍ 18 എന്നിങ്ങനെയാണ് കേസുകള്‍. ഗുജറാത്തില്‍ 14 പേരിലും വകഭേദം കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ അഞ്ച് ആശുപത്രികള്‍ ഒമിക്രോണ്‍ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. മഹാരാഷ്ട്രയിലും വകഭേദത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായി കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5326 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായും മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ 79,097 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

24 മണിക്കൂറിനുള്ളില്‍ ആകെ 453 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി സംസ്ഥാനങ്ങൾക്ക് 23,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം പാർലമെൻറിനെ അറിയിച്ചു.