വിവാഹ വാഗ്ദാനം നല്‍കിയും സിനിമകളില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തും ലൈംഗിക പീഡനം; ഒമര്‍ലുലു ബലാത്സംഗം ചെയ്തത് എംഡിഎംഎ നല്‍കിയ ശേഷമെന്നും നടി; മുൻകൂര്‍ ജാമ്യം നല്‍കരുതെന്നും ആവശ്യം

Spread the love

കൊച്ചി: സംവിധായകൻ ഒമർ ലുലു തന്നെ ബലാത്സംഗം ചെയ്തത് എം.ഡി.എം.എ നല്‍കിയ ശേഷമമെന്ന് പരാതിക്കാരിയായ നടി.

video
play-sharp-fill

എം.ഡി.എം.എ കലർത്തിയ പാനീയം നല്‍കി മയക്കിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്നാണ് ഒമർ ലുലു ഫയല്‍ ചെയ്ത മുൻകൂർ ജാമ്യഹർജിയെ എതിർത്ത് നല്‍കിയ ഉപഹർജിയില്‍ നടി ആരോപിക്കുന്നത്.

സിനിമാ ചർച്ചയ്ക്കെന്ന പേരിലാണ് തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നും നടി പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹിതനാണെന്നത് മറച്ചുവെച്ച്‌ വിവാഹ വാഗ്ദാനം നല്‍കിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്ന് നടി ആരോപിക്കുന്നു. സിനിമാ ചർച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന്‌ കലർന്ന പാനീയം നല്‍കി ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒമർ ലുലു മയക്കുമരുന്നിന് അടിമയാണ്. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്‌ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കേസ് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക്‌ കൈമാറുകയായിരുന്നു.