video
play-sharp-fill

സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു; കേരള ഹൈക്കോടതിക്ക് നന്ദി, കേസ് റദ്ദാക്കി; ‘നല്ല സമയം’ ഒ.ടി.ടിയില്‍ എത്തും; പോസ്റ്റുമായി ഒമര്‍ ലുലു

സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു; കേരള ഹൈക്കോടതിക്ക് നന്ദി, കേസ് റദ്ദാക്കി; ‘നല്ല സമയം’ ഒ.ടി.ടിയില്‍ എത്തും; പോസ്റ്റുമായി ഒമര്‍ ലുലു

Spread the love

സ്വന്തം ലേഖകൻ

ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ എക്സൈസ് എടുത്ത കേസ് റദ്ദാക്കി കേരള ഹൈക്കോടതി. ഒമർ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

’നല്ല സമയം സിനിമക്ക് എതിരെ കോഴിക്കോട് എക്‌സൈസ് കമ്മീഷ്ണര്‍ എടുത്ത കേസ് ഇന്ന് റദ്ദാക്കി വിധി വന്നു. കേരള ഹൈക്കോടതിയോട് നന്ദി രേഖപ്പെടുത്തുന്നു. ഇന്നത്തെ കാലത്ത് സിനിമയെ സിനിമയായി കാണാനുള്ള ബോധം എല്ലാ മനുഷ്യന്‍മാര്‍ക്കും ഉണ്ട് എന്ന് ഞാന്‍ കരുതുന്നു, പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി’ എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി മാർച്ച് 20 ന് പ്രഖ്യാപിക്കുമെന്നും സംവിധായകൻ അറിയിച്ചു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് നല്ല സമയത്തിന്‍റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോഴിക്കോട് എക്സൈസ് കമ്മീഷണർ കേസ് എടുത്തിരുന്നത്. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ആണ് ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം തിയേറ്ററുകളിലെത്തിയത്.ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറില്‍ കഥാപാത്രങ്ങള്‍ മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന രംഗമാണ് മുഴുനീളം.

ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേര്‍ത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമര്‍ ലുലുവിനും നിര്‍മ്മാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്.

Tags :