video
play-sharp-fill

ഒഎൽഎക്‌സിലൂടെ വാഹനം വില്പനയ്‌ക്കെന്ന് പരസ്യം നൽകി തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ്

ഒഎൽഎക്‌സിലൂടെ വാഹനം വില്പനയ്‌ക്കെന്ന് പരസ്യം നൽകി തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ്

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തിൽ ഒരേ വാഹനത്തിന്റെ ചിത്രം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഒഎൽഎക്സിൽ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. ഇതുവരെ ഒരു വാഹനത്തിന്റെ പേരിൽ മാത്രം ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികൾ സൂചിപ്പിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പൊലീസ് വ്യക്തമാക്കി.

പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം. വാഹനം ഇഷ്ടപ്പെട്ടാൽ അഡ്വാൻസ് തുക ഓൺലൈൻ വഴി കൈമാറാൻ ആവശ്യപ്പെടും. അന്വേഷണത്തിൽ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്കിന്റെ പൂർണരൂപം

ശ്രദ്ധിക്കുക സൂക്ഷിക്കുക

ഒരേ വാഹനത്തിന്റെ ചിത്രം ‘വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തിൽ’ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ഒഎൽഎക്സിൽ പോസ്റ്റ് ചെയ്തു പണം തട്ടുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഈ വാഹനത്തിന്റെ പേരിൽ ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികൾ സൂചിപ്പിക്കുന്നത്.

പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ടു സമീപിക്കുന്നവരോട് തട്ടിപ്പുകാർ ഇടപെടുന്നത്. വാഹനം ഇഷ്ടപ്പെട്ടാൽ അഡ്വാൻസ് തുക ഓൺലൈൻ വഴി കൈമാറാൻ ആവശ്യപ്പെടുന്നു. അന്വേഷണത്തിൽ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വെളിവായിട്ടുണ്ട്. ജാഗ്രത പാലിക്കുക. ഇത്തരം ഇടപാടുകളിൽ വിശ്വാസ്യത ഉറപ്പാക്കിയിട്ടു മാത്രം പണം കൈമാറുക.