
തൃശ്ശൂര്‍: ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസറുടെ കൈ തല്ലിയൊടിച്ചു. ഇരവിമംഗലം ഷഷ്ഠിക്കിടെയായിരുന്നു ആക്രമണം.
എസ്.എഫ്.ഐ. മുന്‍ ഏരിയ സെക്രട്ടറിയും സിപിഎം ചിറ്റിശേരി മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ അനന്തുവാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലാലുവിനടക്കം മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു.
അനന്തു നേരത്തെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയോട് മോശമായി പെരുമാറുകയും ഷഷ്ഠിയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ അനുസരിക്കാതിരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് അനന്തുവിനെതിരേ പോലീസ് നടപടിയെടുത്തിരുന്നു. ക്ഷേത്രത്തിനടുത്ത് തന്നെ ഉള്ള കണ്‍ട്രോള്‍ റൂമിലേക്ക് അനന്തുവിനെ മാറ്റി. എന്നാല്‍ ഇയാളെ ഇവിടെ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റേയും വാര്‍ഡ് മെമ്ബറുടേയും നേതൃത്വത്തിലുള്ള സംഘം പോലീസിനു നേരെ തിരിയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസുകാരിയോട് മോശമായി പെരുമാറിയതിനും പോലീസുകാരെ ആക്രമിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്തവരെ പ്രതിയാക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയ്‌ക്ക് കാപ്പാ കേസ് പ്രതിയുടെ കുത്തേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും പോലീസിനുനേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.