
ഭാര്യയും ഭർത്താവും ഭാര്യയുടെ കാമുകനൊപ്പം ഒളിച്ചോടി..! സംഭവം കോട്ടയം കുടമാളൂരിൽ: ഭാര്യയെ കാണാനെത്തിയ കാമുകനൊപ്പം ഭർത്താവ് സ്ഥലം വിട്ടത് മൂന്നു പെൺമക്കളെ ഉപേക്ഷിച്ച് ശേഷം; കാമുകിയെയും ഭർത്താവിനെയും കൊണ്ടു പോയത് തമിഴ്‌നാട് സ്വദേശിയും കരാറുകാരനുമായ കാമുകൻ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുടമാളൂരിൽ കാമുകനും തമിഴ്‌നാട് സ്വദേശിയുമായ കരാറുകാരനൊപ്പം വീട്ടമ്മ ഒളിച്ചോടി. കാമുകിയായ വീട്ടമ്മയെ കൊണ്ടു പോകാൻ കാറിലെത്തിയ കരാറുകാരനൊപ്പം ഭർത്താവും കയറിപ്പോയതോടെ മൂന്നു പെൺമക്കൾ അനാഥരായി. ഭാര്യയും മൂന്നു കുട്ടികളുമുള്ള തമിഴ്‌നാട് സ്വദേശിയായ കരാറുകാരനൊപ്പമാണ് കുടമാളൂർ സ്വദേശിയായ വീട്ടമ്മയും ഇവരുടെ ഭർത്താവും ഒളിച്ചോടിയത്. വീട്ടമ്മയെയും ഭർത്താവിനെയും കരാറുകാരൻ തട്ടിക്കൊണ്ടു പോയതാണ് എന്നു നാട്ടിൽ കഥയിറങ്ങിയെങ്കിലും ഇവർ കാമുകനൊപ്പം ഒളിച്ചോടിയതാണെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഈസ്റ്റർ തലേന്നു ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നേരത്തെ കുടമാളൂരിൽ ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച സംഭവത്തിൽ വില്ലനായ കരാറുകാരനാണ് ഇപ്പോൾ വീട്ടമ്മയെയും ഭർത്താവിനെയുമായി ഒളിച്ചോടിയത്. കുടമാലൂരിലെ വീട്ടമ്മയുടെ വീട്ടിന്റെ എതിർവശത്തായാണ് കരാറുകാരന്റെ വീട്. ഈ ഓഫിസിൽ ദിവസവും എത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയും വീട്ടമ്മയുമായി അടുപ്പത്തിലാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പലദിവസങ്ങളിലും രാത്രിയിൽ തമിഴ്‌നാട് സ്വദേശി ഇവരുടെ വീട്ടിലെത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. തമിഴ്‌നാട് സ്വദേശിയുടെ വരവിൽ അസ്വസ്ഥരായ വീട്ടമ്മയുടെ പെൺമക്കൾ അമ്മയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം വീട്ടമ്മയും തമിഴ്‌നാട് സ്വദേശിയായ കരാറുകാരനും തമ്മിൽ ഇയാളുടെ ഓഫിസിൽ വച്ച് വഴക്കുണ്ടായി. ഇതിന്റെ പിറ്റേന്നാണ് തമിഴ്‌നാട് സ്വദേശി കാറുമായി ഇവരുടെ വീട്ടിലെത്തിയത്.
തമിഴ്‌നാട് സ്വദേശി വിളിച്ചതിനു പിന്നാലെ വീട്ടമ്മ ഇയാൾക്കൊപ്പം കാറിൽ കയറി പോകുകയായിരുന്നു. വീട്ടമ്മ കാറിൽ കയറിയതോടെ ഭർത്താവും ഒപ്പം കയറി. തുടർന്നു മൂന്നു പേരും കാറോടിച്ചു പോകുകയായിരുന്നു. ഇതിനു ശേഷം പെൺകുട്ടികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു, വെസ്റ്റ് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണവും ആരംഭിച്ചു. എന്നാൽ, മൂന്നു പേരെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.