play-sharp-fill
ഒളിച്ചോടിയ കമിതാക്കൾക്കു പിന്നാലെ ബന്ധുക്കൾ ഓടിയെത്തി; നടു റോഡിൽ സിനിമാ സ്‌റ്റൈലിൽ കമിതാക്കളെ കൈവച്ച് ബന്ധുക്കൾ; ഒളിച്ചോട്ടം ഒടുവിൽ പൊളിഞ്ഞു പാളീസായി

ഒളിച്ചോടിയ കമിതാക്കൾക്കു പിന്നാലെ ബന്ധുക്കൾ ഓടിയെത്തി; നടു റോഡിൽ സിനിമാ സ്‌റ്റൈലിൽ കമിതാക്കളെ കൈവച്ച് ബന്ധുക്കൾ; ഒളിച്ചോട്ടം ഒടുവിൽ പൊളിഞ്ഞു പാളീസായി

സ്വന്തം ലേഖകൻ

തിരുവനനന്തപുരം: അമ്പലത്തിൽ താലി ചാർത്തി ജീവിതത്തിലേയ്ക്ക് കാലെടുത്ത വച്ച കമിതാക്കളുടെ കൺമുന്നിൽ കൂട്ടയടി. പെൺകുട്ടിയുടെ ബന്ധുക്കൾ കാമുകനെയും, ആൺകുട്ടിയുടെ ബന്ധുക്കൾ കാമുകിയെയും കൈവച്ചതോടെയാണ് കാര്യങ്ങൾ കൂട്ടയടിയിൽ കലാശിച്ചത്. അടിയും ഇടിയും സംഘർഷവും കഴിഞ്ഞ കാര്യങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ കമിതാക്കളുടെ ഒളിച്ചോട്ടവും പൊളിഞ്ഞു. നെയ്യാറ്റിൻകര സ്വദേശികളായ ദമ്പതികളുടെ ഒളിച്ചോട്ടമാണ് കൂട്ട അടിയിലും പൊലീസ് സ്റ്റേഷൻ വാസത്തിലും എത്തി അവസാനിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെ ആലുംമൂട് ജംഗ്ഷനിലായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങളും അടിപിടികളും അരങ്ങേറിയത്. ആലുംമൂട് ജംഗ്ഷനിൽ അരമണിക്കൂറോളം ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടികയും ഗതാഗതം തടസപ്പെടുകയും ചെയതു. അമരവിള സ്വദേശികളായ കമിതാക്കൾ ഒരു ക്ഷേത്രത്തിൽ വിവാഹം ചെയ്തതായി ഇരു വീട്ടുകാരുടെയും ബന്ധുക്കൾ അറിഞ്ഞു. ‘വിവാഹ’ ശേഷം ആട്ടോയിൽ പോകവേ ബന്ധുക്കൾ പിറകെ കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയപാതയിൽ ആലുംമൂട് ജംഗ്ഷനിൽ വച്ച് ഇവരെ തടഞ്ഞ് നിറുത്തി രണ്ടു പേരെയും പിടിച്ചിറക്കാൻ ശ്രമിച്ചതോടെ കമിതാക്കൾ ബഹളം വച്ചു. തുടർന്ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും നടുറോഡിൽ ചേരിതിരിഞ്ഞ് കലഹം തുടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെയ്യാറ്റിൻകര സി.ഐ പ്രശാന്ത് കമിതാക്കളെയും ബന്ധുക്കളെയും സ്റ്റേഷനിലെത്തിച്ചു. രണ്ടു പേരും പ്രായപൂർത്തിയായവരാണെന്നും രേഖകൾ സഹിതം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.