video
play-sharp-fill
കൂട്ടുകാരന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി: പോലീസ് പൊക്കിയപ്പോൾ വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നായി യുവാവ്

കൂട്ടുകാരന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി: പോലീസ് പൊക്കിയപ്പോൾ വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നായി യുവാവ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: കൂട്ടുകാരന്റെ ഭാര്യയുമായി യുവാവ് ഒളിച്ചോടി. പോലീസ് പിന്തുടർന്ന് തമിഴ്‌നാട്ടിൽ നിന്നും പൊക്കിയപ്പോൾ വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്ന് പറഞ്ഞ് യുവാവ് പോലീസുമായി ഉടക്കി. ഒന്നു പകച്ച പോലീസ് കാമുകന്റെ പൂർവ്വ ചരിത്രം അന്വേഷിച്ചു. റാന്നി പോലീസ് സ്‌റ്റേഷനിലെ അനവധി മോഷണകേസുകളിൽ പ്രതിയാണെന്നും കഴിഞ്ഞ മാസവും ബൈക്ക് മോഷ്ടിച്ച കേസിൽ പോലീസ് അന്വേഷിക്കുന്നയാളാണെന്നും കണ്ടെത്തി. കാമുകിക്കൊപ്പം സുഖജീവിതം സ്വപ്നം കണ്ട യുവാവിനെ പോലീസ് കൈയ്യോടെ പൊക്കി നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അകത്തായത് മോഷണകേസിലാണെന്നു മാത്രം. പൊലീസിന്റെ സമയോചിതമായ ഇടപെടലായിരുന്നു കള്ളക്കാമുകന്റെ പൂർവ ചരിത്രം അന്വേഷിച്ചത്.