video
play-sharp-fill

കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു, വയോധികയ്ക്ക് പിടിവള്ളിയായത് മരക്കൊമ്പ് ; കുത്തൊഴുക്കിൽ ജീവൻ രക്ഷിക്കാൻ തൂങ്ങിക്കിടന്നത് 10 മണിക്കൂർ

കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു, വയോധികയ്ക്ക് പിടിവള്ളിയായത് മരക്കൊമ്പ് ; കുത്തൊഴുക്കിൽ ജീവൻ രക്ഷിക്കാൻ തൂങ്ങിക്കിടന്നത് 10 മണിക്കൂർ

Spread the love

പാലക്കാട് : തോട്ടില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്ബില്‍ തൂങ്ങിക്കിടന്നത് 10 മണിക്കൂർ.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് (79) മനക്കരുത്തുകൊണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കരകവിഞ്ഞൊഴുകിയ തോട്ടില്‍നിന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

കർക്കിടക മാസാരംഭമായതിനാല്‍ മുങ്ങിക്കുളിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് ചന്ദ്രമതി വീടിന് സമീപത്തെ തോട്ടിലേക്ക് പോയത്. ഒഴുക്കില്‍പെട്ട ഇവരെ വൈകീട്ട് നാലുമണിയോടെയാണ് രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group