മുണ്ടക്കയം, എരുമേലി മേഖലയിലെ മത്സ്യവ്യാപാരസ്ഥാപനങ്ങളിൽ നിന്നും പഴകിയ മത്സ്യം പിടിച്ചെടുത്തു ; പരിശോധനയിൽ പിടിച്ചെടുത്തത് 88 കിലോ പഴയ മത്സ്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം . മുണ്ടക്കയം, എരുമേലി മേഖലയിലെ മത്സ്യവ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 88 കിലോ പഴയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ ഫിഷറീസ് വകുപ്പും, ഫുഡ് സേഫ്റ്റി അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്.

മുണ്ടക്കയത്ത് ഏഴ് കടകളിലും എരുമേലിയിൽ ആറ് കടകളിലുമായിരുന്നു പരിശോധന. 65 കിലോ പഴകിയ മത്സ്യം മുണ്ടക്കയത്ത് നിന്നും, 23 കിലോ മത്സ്യം എരുമേലിയിൽ നിന്നുമാണ് പിടികൂടിയത്. എരുമേലിയിൽ മൂന്നു കടകൾക്കും, മുണ്ടക്കയത്ത് അഞ്ചു കടകൾക്കും നോട്ടീസ് നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group