
തിരുവനന്തപുരം: ഇടവിളകത്ത് 70 വയസ്സുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസുമെല്ലാം സ്ഥലത്തെത്തി അമ്മ സലീലയെ അകത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകൾ സജ അതിന് തയ്യാറായില്ല.
അമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റാനാണ് തീരുമാനം. അമ്മയുടെ വസ്ത്രങ്ങളും മരുന്നുകളും എടുക്കാൻ വീട് തുറന്ന് തരണമെന്ന് പറഞ്ഞിട്ട് പോലും മകൾ തയ്യാറായില്ല.
വീട്ടിൽ മർദനം പതിവായിരുന്നെന്ന് അമ്മ സലീല പറയുന്നു. വൃദ്ധയെ ഉപദ്രവിച്ചതിന് ഭർത്താവ് കസ്റ്റഡിയിലായതിന്റെ പ്രതികാരമായാണ് മകൾ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് എത്തിയിട്ടും വീടിന്റെ ഗേറ്റ് തുറക്കാൻ മകൾ കൂട്ടാക്കിയില്ല.രാത്രി ധരിക്കാനുള്ള വസ്ത്രങ്ങളും മരുന്നും എടുക്കാനുണ്ടെന്ന് പറഞ്ഞിട്ടും ഇവർ ഗേറ്റ് തുറന്നില്ല.
അതേ സമയം, മകളിൽ നിന്ന് നിരന്തരം ഉപദ്രവം ഉണ്ടാകാറുണ്ടെന്നും വസ്ത്രങ്ങൾ അഴിച്ചു കളയുകയും, മൂത്രം ദേഹത്തൊഴിക്കാറുണ്ടെന്നും പലതവണ കൊല്ലാൻ ശ്രമിച്ചതായും സലീല പറയുന്നുണ്ട്.







