ഭാര്യയും ഭർത്താവും അകന്നുകഴിയുന്നതിനെ ചൊല്ലി തർക്കം; സഹോദരി ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ​ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; ആക്രമണത്തിനിടെ തലയ്ക്ക് വെട്ടേറ്റ സഹോദരി ​ഗുരുതരാവസ്ഥയിൽ

Spread the love

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനിൽദത്താണ് വെട്ടേറ്റ് മരിച്ചത്.

video
play-sharp-fill

സുനിൽ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

ഉഷാകുമാരിയുടെ ഭർത്താവായ ഷാനിയും സുഹൃത്ത് മനുവും മറ്റൊരു യുവാവും ചേർന്നാണ് ആക്രമിച്ചത്. സുനിൽ ദത്തിന്റെ കാലിനും തലയ്ക്കുമാണ് വെട്ടേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉഷാകുമാരിയും ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.