
കോട്ടയത്ത് തട്ടിയും മുട്ടിയും കോണ്‍ഗ്രസിന്റെ വക്ക് പൊട്ടിക്കുമോ..? ശശി തരൂരുമായി വേദി പങ്കിടില്ലെന്ന് നാട്ടകം സുരേഷ്..! സന്ദര്‍ശന വിവരം കോട്ടയം ഡിസിസിയില്‍ അറിയിച്ചെന്ന് തരൂര്‍; ശശി തരൂരിന്റെ ഓഫീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ കോള്‍ വന്നെങ്കിലും ഔദ്യോഗികമായി ഒരു കാര്യവും അറിയിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന ശശി തരൂര്‍ എംപിയുമായി വേദി പങ്കിടില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. പരിപാടി അറിയിച്ചില്ലെന്ന സുരേഷിന്റെ വാദം ശശി തരൂര്‍ എംപി തള്ളി. ഡിസിസി പ്രസിന്‍ഡന്റിനെ തന്റെ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, തരൂരിന്റെ ഓഫീസില്‍ നിന്നാണെന്ന പേരില്‍ കോള്‍ വന്നെങ്കിലും ഔദ്യോഗികമായി ഒന്നും വിശദീകരിച്ചില്ല. തരൂരിന്റെപ്രസ്താവനകള്‍ തെറ്റിദ്ധാരണാ ജനകമാണെന്നും നാട്ടകം സുരേഷ് അറിയിച്ചു.
എന്റെ മനസ് തുറന്ന പുസ്തകമാണെന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പരിപാടിയില്‍ ക്ഷണിച്ചത് യൂത്ത് കോണ്‍ഗ്രസാണ്. വരേണ്ടത്തവര്‍ വരണ്ടെന്നും അവര്‍ക്ക് വേണമെങ്കില്‍ പരിപാടി യൂട്യൂബില്‍ കാണാമെന്നും തരൂര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയെ കുറിച്ച് തന്നെ അറിയിക്കാത്തതിനാല്‍ തരൂരിനൊപ്പം യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ എത്തില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. താരിഖ് അന്‍വറിന്റെയും അച്ചടക്ക സമിതിയുടെയും നിര്‍ദ്ദേശം ലംഘിക്കപ്പെട്ടുവെന്ന് നാട്ടകം സുരേഷ് വിശദീകരിച്ചു.
ശശി തരൂരിന്റെ പരിപാടി അറിയിച്ചിട്ടില്ലെന്ന് പത്തനംതിട്ട ഡിസിസിയും പ്രതികരിച്ചിരുന്നു. സാമൂഹിക സംഘടനയായ ബോധിഗ്രാമിന്റെ പരിപാടിയിലാണ് നാളെ തരൂര്‍ പങ്കെടുക്കുന്നത്. ക്ഷണമുണ്ടെങ്കിലും ഡിസിസി പ്രസിഡന്റ് പരിപാടിയില്‍ പങ്കെടുക്കില്ല.