ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്നും പിന്മാറി ഗതാഗത മന്ത്രി ആന്റണി രാജു; പിന്മാറിയത് ലൂര്‍ദ് ആശുപത്രിയുടെ ചടങ്ങില്‍ നിന്നും; ദുര്‍വ്യാഖ്യാനം വേണ്ടൈന്നും മന്ത്രി
സ്വന്തം ലേഖകന്‍
കൊച്ചി: വിഴിഞ്ഞം തുറമുഖം സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ലത്തീന്‍ സഭയുടെ പരിപാടിയില്‍ നിന്നും പിന്മാറി ആന്റണി രാജു. തിരക്കുള്ളതിനാലാണ് പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ആന്റണി രാജു അറിയിച്ചു. ഇതിന് ദുര്‍വ്യാഖ്യാനം വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലൂര്‍ദ് ആശുപത്രിയുടെ ചടങ്ങില്‍ നിന്നാണ് ആന്റണി രാജു പിന്മാറിയത്.
വിഴിഞ്ഞത്ത് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. അദാനി ഗ്രൂപ്പാണ് കേന്ദ്രസേനയെ ആവശ്യപ്പെട്ടത്. കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അദാനിയുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കേണ്ട കാര്യമില്ല. സമരക്കാരെ ഒതു മന്ത്രിയും തീവ്രവാദികളെന്ന് വിളിച്ചിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0