video
play-sharp-fill

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു; വെടിയേറ്റത് കാലില്‍, സഹപ്രവര്‍ത്തകര്‍ക്കും പരിക്ക്; അക്രമണമുണ്ടായത് ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെ

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു; വെടിയേറ്റത് കാലില്‍, സഹപ്രവര്‍ത്തകര്‍ക്കും പരിക്ക്; അക്രമണമുണ്ടായത് ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെ

Spread the love

സ്വന്തം ലേഖകന്‍

ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വെടിയേറ്റു. ഇമ്രാന്‍ ഖാന് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടന്‍ ഇസ്ലാമാബാദിലെ ആശുപത്രിയലേക്ക് മാറ്റിയിട്ടുണ്ട്. അജ്ഞാതന്റെ വെടിവെപ്പില്‍ ഇമ്രാന്റെ സഹപ്രവര്‍ത്തകരടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

ഗഞ്ചന്‍വാലി പ്രവശ്യയില്‍ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം. റാലിയില്‍ സംസാരിക്കാന്‍ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നറിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇസ്ലാമാബാദിന് സമീപമുള്ള ഗുഞ്ചന്‍വാല പ്രവിശ്യയിലായിരുന്നു സംഭവം. ഇമ്രാന്‍ കാന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇസ്ലാമാബാദിലേക്കുള്ള റാലിക്കിടെയാണ് ആക്രമണമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ 28 നാണ് ഇമ്രാന്‍ ഖാന്‍ ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ പ്രതിഷേധങ്ങള്‍ തുടരുകയാണ്.