
സ്വന്തം ലേഖകന്‍
തൃശൂര്‍: ഗുരുവായൂരിലെ റോഡിന്റെ ശോചനീയാവസ്ഥ മാറാന്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ മുട്ടറുക്കല്‍ വഴിപാടും ത്രികാല പൂജയും നടത്തി പൊതുപ്രവര്‍ത്തകന്‍. ഗുരുവായൂര്‍ താമരയൂര്‍ സ്വദേശിയായ വത്സനാണ് റോഡിന്റെ ശോചനീയാവസ്ഥ മാറാന്‍ മുട്ടറുക്കല്‍ വഴിപാട് നടത്തിയത്.
ഏറ്റവുമൊടുവില്‍ ഇയാള്‍ ഗുരുവായൂരില്‍ ബില്‍ഡിങ്ങിനു മുകളില്‍ കയറി ആത്മഹത്യ ശ്രമം നടത്തിയും ഗുരുവായൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓടി പ്രതിഷേധിച്ചും പൊതുപ്രവര്‍ത്തകനായ വത്സണ്‍ ഗുരുവായൂരിലെ റോഡിലെ ശോചനീയാവസ്ഥയില്‍ നിരവധി തവണ ഒറ്റയാള്‍ പോരാട്ടം നടത്തിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ റോഡിന്റെ ശോചനീയാവസ്ഥ മാറാന്‍ കാടാമ്പുഴ ദേവിയെ കണ്ട് പ്രാര്‍ത്ഥിക്കുകയും റോഡിലെ കുഴി ഇല്ലാതാക്കാന്‍ ദേവിക്ക് മുട്ടറുക്കല്‍ വഴിപാടും ത്രികാല പൂജയും നടത്തിയിരിക്കുകയാണ് വത്സന്‍. ഇനി എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുന്നു എന്നും വത്സന്‍ പറയുന്നു.