കൊറോണ കാലത്തിനു ശേഷം നമുക്കും ജീവിക്കണ്ടേ? മന്ത്രയുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു

കൊറോണ കാലത്തിനു ശേഷം നമുക്കും ജീവിക്കണ്ടേ? മന്ത്രയുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയ്ക്ക് ശേഷം ലോകവ്യവസ്ഥിതിയുടെ മാറ്റത്തിനൊപ്പം നിന്ന് ജീവിതത്തിൽ വിജയിക്കാൻ എന്താണ് വേണ്ടത്? എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ
‘മന്ത്ര’ യുടെ ക്ലാസ്സ് വർക്കല നാരായണ ഗുരുകുലത്തിൽ ലോക്‌ഡൌണിനു ശേഷം ആരംഭിക്കുന്നു.

ഓരോരുത്തരുടെയും പാഷൻ കണ്ടെത്തി അനുയോജ്യമായ തൊഴിലിലൂടെ സാമ്പത്തിക അഭിവൃദ്ധിയും, തിരുത്തിയ ഭക്ഷണരീതികളിലൂടെ പ്രതിരോധശേഷി നേടാനും, രോഗമുക്തമായ ജീവിതം നയിക്കാനും ഉതകുന്നതായിരിക്കും ക്ലാസുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീനാരായണഗുരുവിന്റെ പ്രഥമ ശിഷ്യനായ ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനും ശ്രീനാരായണഗുരുകുലം മഠാധിപതിയുമായ മുനിനാരായണപ്രസാദ്, മുൻ മിസോറാം ഗവർണർ കുമ്മനംരാജശേഖരൻ, പ്രസൂൻ സുഗതൻ (പ്രശസ്ത വാസ്തു സ്ഥപതി, ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ ) പി.ജി അശോകൻ (പ്രകൃതിജീവനപ്രചാരകൻ)
എന്നിവർ പങ്കെടുക്കും.

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ആശംസകൾ അറിയിക്കും. തപസ്യയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി ഗോപാലകൃഷ്ണൻ (കോട്ടയം ജവഹർ ബാലഭവന്റെ മുൻ അദ്ധ്യാപകൻ), റിയൽഎസ്റ്റേറ്റ് രംഗത്തെ പ്രമുഖനായ സുനിൽതങ്കപ്പൻ തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു.

ലോക്ഡൗൺ നീണ്ടു പോകുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ ആദ്യം തുടങ്ങുന്നു. ഗുരുകുലത്തിലെ ക്ലാസ്സിന്റെ തീയതി പിന്നീട് അറിയിക്കും. ”മന്ത്ര’ നടത്തുന്ന ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുവാനും ഗ്രൂപ്പിൽ അംഗമാകാനും താഴെ കാണുന്ന ഫോൺനമ്പറിൽ ബന്ധപ്പെടുക.
+91 9446662537.