
ഇനി പുന:സംഘടന..! സംസ്ഥാന ഘടകങ്ങളോട് പ്രവര്‍ത്തന റിപ്പോര്‍ട്ട് തേടി എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ; ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് കെ സി വേണുഗോപാല്‍ തുടര്‍ന്നേക്കില്ല; അവസാന വാക്ക് ഗാന്ധി കുടുംബത്തിന്റേത് തന്നെ
സ്വന്തം ലേഖകന്‍
ദില്ലി: സംസ്ഥാന ഘടകങ്ങളോട് പ്രവര്‍ത്തന റിപ്പോര്‍ട്ട് തേടി എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് പുന:സംഘടനക്കുള്ള നടപടികളുടെ ഭാഗമായാണിത്. കഴിഞ്ഞ 5 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നത് .നേതാക്കളുടെ പ്രവര്‍ത്തനം കൃത്യമായി അവലോകനം ചെയ്യണം. ഉദയ് പൂര്‍ ചിന്തന്‍ ശിബിര തീരുമാനമനുസരിച്ച് അടിമുടി അഴിച്ചു പണിക്കാണ് പാര്‍ട്ടി ഒരുങ്ങുന്നത്.
കോണ്‍ഗ്രസ് പുനസംഘടനയില്‍ സംഘടന ജനറല്‍സെക്രട്ടറി സ്ഥാനത്ത് കെ സി വേണുഗോപാല്‍ തുടര്‍ന്നേക്കില്ല. വടക്കേന്ത്യയില്‍ നിന്നുള്ള നേതാവിനെ പരിഗണിക്കണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്. മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ തുടങ്ങി ചില പേരുകളാണ് ചര്‍ച്ചയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചാണ് നിലവില്‍ സ്റ്റിയറിംഗ് കമ്മിറ്റിയില്‍ കെ സി വേണുഗോപാല്‍ തുടരുന്നത്. പഴയ പദവിയില്‍ തിരിച്ചെത്തുന്നതിലെ താല്‍പര്യക്കുറവ് കെ സി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
ഖര്‍ഗെയുമായുള്ള അടുപ്പത്തില്‍ പ്രവര്‍ത്തക സമിതിയിലേക്ക് വഴി തുറന്നേക്കുമെന്ന പ്രതീക്ഷയിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപി. പുതിയ പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും ഉണ്ടായേക്കില്ല. യുവ നിരക്ക് പ്രാതിനിധ്യം നല്‍കുമെന്നാണ് പ്രഖ്യാപനമെങ്കിലും സമ്മര്‍ദ്ദവുമായി മുതിര്‍ന്ന നേതാക്കള്‍ വരിയില്‍ മുന്‍പിലുണ്ട്.ഗുജറാത്ത് തെരഞ്ഞടുപ്പിന്റെ സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായും, ഖര്‍ഗെയുടെ തെരഞ്ഞെടുപ്പ് പ്രചാരകനുമൊക്കെയായി അടുത്തിടെ വീണ്ടും ദേശീയ തലത്തില്‍ സാന്നിധ്യമറിയിച്ച രമേശ് ചെന്നിത്തല ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്.