ഗൃഹോപകരണ വിതരണ കമ്പനിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് റെപ്രസെന്റേറ്റീവ് മുങ്ങി; മുപ്പതോളം കടകളില്‍ നിന്ന് തട്ടിയത് പതിനഞ്ച് ലക്ഷത്തോളം രൂപ; ചങ്ങനാശേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം; കോട്ടയം കറുകച്ചാലിലെ അഹല്യ ഏജന്‍സിയെ പറ്റിച്ച് രാജീവ് മുങ്ങിയത് ഇങ്ങനെ…!
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് ഗൃഹോപകരണ വിതരണ കമ്പനിയില്‍ സെയില്‍സ് റെപ്രസെന്റേറ്റീവായിരുന്ന യുവാവ് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയതായി പരാതി.
കോട്ടയം കറുകച്ചാല്‍ ആലപ്പള്ളി രാജീവ് എ. എസിനെതിരെയാണ് കമ്പനി ഉടമ പരാതി നല്‍കി. ചങ്ങനാശ്ശേരി കറുകച്ചാല്‍ കേന്ദ്രീകരിച്ചുള്ള അഹല്യ ഏജന്‍സീസ് എന്ന സ്ഥാപനമാണ് പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഒക്ടോബര്‍ 31 നാണ് ഇയാള്‍ മുങ്ങുന്നത്. ഇയാള്‍ ഗൃഹോപകരണങ്ങള്‍ വിപണനം നടത്തിയിരുന്ന കടകളില്‍ നിന്നും പണം വാങ്ങുകയായിരുന്നു. കമ്പനി അധികൃതരെ വിശ്വസിപ്പിക്കുന്ന തരത്തില്‍ വ്യാജ ചെക്ക് നല്‍കി. അറുപത് ദിവസം കമ്പനി വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുമായിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്.
പത്തനംതിട്ട, കോട്ടയം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി, കോന്നി, വടശേരിക്കര തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമാണ് പണം തെറ്റിദ്ധരിപ്പിച്ച് തട്ടിയെടുത്തത്. കമ്പനി വേറൊരു ലൈനിലേയ്ക്ക് തിരിയുകയാണ്. അഞ്ച് ലക്ഷത്തിന് പകരം നാല് ലക്ഷം തന്നാല്‍ മതിയെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. വ്യാപാരികള്‍ ഉടന്‍ തന്നെ പണം നല്‍കി. മുപ്പതോളം കടകളില്‍ നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം.
കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടേയെന്ന് പരിശോധിക്കുന്നുണ്ട്. മറ്റ് ജീവനക്കാരനില്‍ നിന്നും പണം കടം വാങ്ങിയിട്ടും തിരികെ നല്‍കിയിട്ടില്ല.
തുക എത്താത്തതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ പരിശോധന നടത്തിയപ്പോഴാണ് പണം തട്ടിയെടുത്തത് അറിയുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കി ഇയാള്‍ മുങ്ങി. തുടര്‍ന്ന് കമ്പനി ഉടമ മധുകുമാര്‍ ചങ്ങനാശേരി പൊലീസില്‍ പരാതി നല്‍കി. പൊന്‍കുന്നത്ത് വച്ച് ഇയാളെ കണ്ടതായും സൂചനയുണ്ട്.
ആറു വര്‍ഷമായി ഇയാള്‍ ഈ കമ്പനിയില്‍ ജോലി ചെയ്തു വരികയാണ്. അഞ്ച് ലക്ഷം മുതല്‍ ഒരു ലക്ഷം രൂപ പല കടകളില്‍ നിന്നായി ഇയാള്‍ വാങ്ങിയിട്ടുണ്ട്.