വലിയ പ്രേമത്തോടെ കൊച്ചുപ്രേമന് വിട..! നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു; അന്ത്യം ശ്വസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന്

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: നടന്‍ കൊച്ചുപ്രമേന്‍ (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കവേയാണ് അന്ത്യം. കെ.എസ്.പ്രേംകുമാര്‍ എന്നതാണ് ശരിയായ പേര്. നാടകരംഗത്തിലൂടെ സിനിമയിലെത്തി പ്രതിഭ തെളിയിച്ച കലാകാരനാരുന്നു കൊച്ചുപ്രേമന്‍.

1979ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ 1997ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്. മലയാള സിനിമയിലിതു വരെ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലിസീരിയലുകളിലും സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group