play-sharp-fill
ഓറഞ്ച് പടയെ പറപ്പിച്ചത് അച്ചടക്കമുള്ള ബോളര്‍മാര്‍; ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് ജയം; രണ്ടാം ജയത്തോടെ ഒന്നാമതെത്തി ഇന്ത്യ..!

ഓറഞ്ച് പടയെ പറപ്പിച്ചത് അച്ചടക്കമുള്ള ബോളര്‍മാര്‍; ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യയ്ക്ക് ജയം; രണ്ടാം ജയത്തോടെ ഒന്നാമതെത്തി ഇന്ത്യ..!

സ്വന്തം ലേഖകന്‍

സിഡ്‌നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് ജയം. 56 റണ്‍സിനാണ് ഇന്ത്യ വിജയകിരീടമണിഞ്ഞത്. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്ത് പുറത്തായി.

15 പന്തില്‍ 20 റണ്‍സെടുത്ത ടിം പ്രിംഗിളാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും അക്‌സര്‍ പട്ടേലും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ രണ്ട് കളികളില്‍ രണ്ട് ജയത്തോടെ നാലു പോയന്റുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 179-2, നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 123-9.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് 179 റണ്‍സെടുത്തത്. സമ്പാദ്യം 44 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 62 റണ്‍സ്. നെതര്‍ലന്‍ഡ്‌സിനായി ഫ്രെഡ് ക്ലാസന്‍, പോള്‍ വാന്‍ മീകരന്‍ എന്നിവര്‍ നാല് ഓവറില്‍ 33 റണ്‍സ് വീതം വഴങ്ങി ഓരോ വിക്കറ്റ് വീഴ്ത്തി.

ഭുവനേശ്വര്‍ കുമാര്‍ മൂന്നോവറില്‍ ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് നാലോവറില്‍ 37 റണ്‍സിനും അക്‌സര്‍ നാലോവറില്‍ 18 റണ്‍സിനും അശ്വിന്‍ നാലോവറില്‍ 21 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സൂപ്പര്‍ 12വിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ നാലു വിക്കറ്റിന് വീഴ്ത്തിയ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.