play-sharp-fill
തിരുനക്കര ബസ് സ്റ്റാന്‍ഡിന് മുൻപിലെ ഓടയുടെ സ്ലാബ് തകർന്നിട്ട് മാസങ്ങൾ; പലകയിട്ട് മൂടി പ്രതിസന്ധി പരിഹരിച്ചു; ഒരാളെങ്കിലും ഓടയില്‍ വീണ് മരിക്കുകയോ , കാലൊടിയുകയോ ചെയ്താല്‍ മാത്രമേ ഇതൊക്കെ അധികൃതരുടെ കണ്ണില്‍ പെടുകയുള്ളോ? ആറടിയോളം താഴ്ചയുള്ള ഓടയിൽ വീണ് മരിക്കുന്നവർക്ക് അടക്ക് നഗരസഭ വക ” ഫ്രീ”!

സ്വന്തം ലേഖകന്‍

കോട്ടയം: തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നടപ്പാതയ്ക്കരികിലുള്ള ഓടയുടെ സ്ലാബ് തകര്‍ന്ന് വീണിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍.

ദിവസവും ആയിരക്കണക്കിന് ജനങ്ങള്‍ നടന്ന് പോകുന്ന നടപ്പാതയ്ക്ക് അരികിലുള്ള ഓടയുടെ ശോചനീയാവസ്ഥ കണ്ടിട്ടും നഗരസഭയ്ക്ക് യാതൊരു കുലുക്കവുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ലാബിന് പകരം സമീപത്തുള്ള കച്ചവടക്കാര്‍ ആരോ കൊണ്ടുവച്ച പലക ഉപയോഗിച്ചാണ് നിലവില്‍ ഓട മൂടിയിട്ടിരിക്കുന്നത്.

ആറടിയോളം താഴ്ചയുള്ള ഓടയില്‍ വീണാല്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം. ഭാഗ്യം കൊണ്ട് മാത്രമാണ് ഇതുവരെ ആര്‍ക്കും അപകടം സംഭവിക്കാതിരുന്നത്. അപകടം ഉണ്ടായാല്‍ മാത്രം നടപടി എന്ന സ്ഥിരം ട്രാക്കില്‍ തന്നെയാണ് അധികൃതര്‍.

കഴിഞ്ഞ ദിവസം ഇതുവഴി നടന്നുപോയ യുവാവിന്റെ കാല് ഓടയില്‍ അകപ്പെട്ടിരുന്നു. കോണ്‍ക്രീറ്റ് കഷ്ണങ്ങളും കമ്പിയും സകല മാലിന്യവും നിറഞ്ഞ ഓടയില്‍ വീണാലുണ്ടാകുന്ന അപകടം ചിന്തിക്കുന്നതിനും അപ്പുറമാണ്.

യഥാസമയം ഓടയുടെ അറ്റകുറ്റപ്പണി നടത്തേണ്ട നഗരസഭയുടെ അലംഭാവമാണ് നഗരത്തിന്റെ ശോചനീയവസ്ഥയ്ക്ക് പ്രധാന കാരണം.

ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തെത്താന്‍ തയ്യാറെടുക്കുകയാണ് നടപ്പാതയ്ക്കരികിലുള്ള കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍.