
കൊല്ലം: കൊല്ലത്ത് എണ്ണപ്പന കടപുഴകി ദേഹത്തേക്ക് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ഓയില്‍ പാം എസ്റ്റേറ്റില്‍ ഇന്നലെ ജോലിയ്ക്കിടെയാണ് സംഭവം.
വിളക്കുപാറ, തടത്തില്‍ പുത്തൻ വിള വീട്ടില്‍ സരിത (35) ആണ് മരിച്ചത്.ഓയില്‍ പാം ചിതറ എസ്റ്റേറ്റില്‍ വച്ചാണ് എണ്ണപ്പന കടപുഴകി വീണത്. അപകടത്തെ തുടർന്ന് കൂടെയുള്ള തൊഴിലാളികള്‍ സരിതയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപം നിന്നിരുന്ന ഈട്ടി മരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീണതോടെയാണ് ഭാരം താങ്ങാനാകാതെ എണ്ണപ്പന കടപുഴകി സരിതയുടെ ദേഹത്തേക്ക് വീണത്. അപകടത്തില്‍ യുവതിയുടെ തലക്ക് സഹിതം ഗുരുതര പരിക്കേറ്റിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിതറ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിലെ കരാർ തൊഴിലാളിയായിരുന്നു സരിത. കരാറുകാരന്റെ നിയന്ത്രണത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.







