
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ, അതിലും വേഗത്തിൽ ഇന്ധന വില കൂട്ടി കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും. ഒരാഴ്ചയ്ക്കിടെ പെട്രോളിനും ഡീസലിനും മൂന്നു രൂപയ്ക്കു മുകളിലാണ് വില വർദ്ധിച്ചിരിക്കുന്നത്.
ശനിയാഴ്ച പെട്രോളിനു 59 പൈസയും, ഡീസലിനു 55 പൈസയുമാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരാഴ്ചയ്ക്കിടെ പെട്രോളിനു 3.91 രൂപയും, ഡീസൽ 3.71 രൂപയുമാണ് ആകെ വർദ്ധിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗോള വിപണിയിൽ കൊവിഡ് പ്രതിസന്ധി മൂലം അസംസ്‌കൃത എണ്ണ വില കുറയുമ്പോഴാണ് ഇന്ത്യയിൽ ഭരണകൂടത്തിന്റെ ഒത്താശയോടെ ഈ ജനദ്രോഹം എണ്ണക്കമ്പനികൾ നടപ്പാക്കുന്നത്.
പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച ഇന്ത്്യയിൽ കൂട്ടിയത്.ഇതോടെ ഏഴ് ദിവസത്തിനിടെ രാജ്യത്ത് പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയും കൂടി. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 75.16 രൂപയായി.
ഡീസലിനാകട്ടെ 73.39 രൂപയും.ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 82 രൂപ കടന്നു.
കൊവിഡ് പ്രതിസന്ധിയാൽ ആഗോള അടിസ്ഥാനത്തിൽ ഡിമാന്റ് കുറഞ്ഞതോടെ എണ്ണ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. ബാരലിന് 20 ഡോളറാണ് വില. പല എണ്ണ ഉത്പ്പാദക രാജ്യങ്ങളും വില തകർച്ചയിൽ വലിയ പ്രതിസന്ധി നേരിടുകയാണ്.
കൊവിഡിനെ തുടർന്ന് പല രാജ്യങ്ങളിലും ലോക്ക്ഡൗൺ ഇപ്പോഴും നിലിൽക്കുന്നുണ്ട്. ഇളവുകൾ വരുത്തിയ രാജ്യങ്ങളലിടക്കം ജനം വലിയ തോതിൽ പുറത്തിറങ്ങാത്തതിനാൽ എണ്ണയുടെ ആവശ്യത്തിന് വലിയ കുറവാണുണ്ടായിരിക്കുന്നത്.
ഇത് വില തകർച്ചക്ക് പ്രധാന കാരണമാണ്. എന്നാൽ ഇന്ത്യയിൽ ഇതിന്റെ ഒരു ഗുണവും ജനത്തിന് ലഭിക്കുന്നില്ല.