video
play-sharp-fill

ഇന്നും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഇന്നും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു

Spread the love

 

സ്വന്തം ലേഖകൻ

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 202.05 പോയന്റ് നഷ്ടത്തിൽ 41,257.74ലിലും നിഫ്റ്റി 61.20 പോയന്റ് താഴ്ന്ന് 12,133.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 901 ഓഹരികൾ നേട്ടത്തിലും 1589 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഭാരതി ഇൻഫ്രടെൽ, ഗെയിൽ, പവർഗ്രിഡ് കോർപ്, ഐഷർ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ഭാരതി എയർടെൽ, യെസ് ബാങ്ക്, , യുപിഎൽ, എച്ച്സിഎൽ ടെക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. വാഹനം, എഫ്എംസിജി, ഐടി, ലോഹം, ഊർജം, തുടങ്ങിയ ഇൻഡക്സുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.4ശതമാനവും നഷ്ടത്തിലായി.