ഓഫിസ് കമ്പ്യൂട്ടറിൽ ഏജന്റുമാരുടെ വിവരങ്ങൾ: കൈക്കൂലി കയ്യിൽ സൂക്ഷിക്കുന്നത് ഏജന്റുമാർ; കള്ളത്തരങ്ങളുടെ കുത്തരങ്ങായി മാറിയ ആർ.ടി ഓഫിസിൽ ഓപ്പറേഷൻ ഉജാലയുമായി വിജിലൻസ്
സ്വന്തം ലേഖകൻ
കോട്ടയം: ഏജന്റുമാരുടെ വിവരങ്ങളും, ഫോൺ നമ്പരും നൽകുന്ന തുകയും അടക്കം കള്ളത്തരത്തിന്റെയും കൈക്കൂലിയുടെയും വിവരങ്ങളെല്ലാം ആർ.ടി ഓഫിസിലെ ഔദ്യോഗിക കമ്പ്യൂട്ടറിൽ സൂക്ഷിച്ച് ജീവനക്കാരൻ. പാലാ ആർ.ടി ഓഫിസിലെ ജീവനക്കാരന്റെ കമ്പ്യൂട്ടറിലാണ് ഏജന്റുമാരുടെ വ്യക്തി വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചിരുന്നത്.
സംസ്ഥാന വ്യാപകമായി ആർ.ടി ഓഫിസുകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ഉജാലയുടെ ഭാഗമായാണ് ജില്ലയിലെ മൂന്ന് ആർ.ടി ഓഫിസുകളിലും, പാലായിലെ ട്രസ്റ്റിങ് ഗ്രൗണ്ടിലും വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തിയത്.
കിഴക്കൻ മേഖലയുടെ കീഴിലുള്ള കോട്ടയം , ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ ആർ.ടി ഓഫിസുകളിലും ജോ.ആർ.ടി ഓഫിസുകളിലുമായിരുന്നു വിജിലൻസ് സംഘത്തിന്റെ ഓപ്പറേഷൻ ഉജാല.
വിവിധ ആർ.ടി ഓഫിസുകളിൽ ഡ്രൈവിംങ് ലൈസൻസുകൾ അപേക്ഷകർക്ക് അയച്ചു നൽകാതെ അകാരണമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആർ.ടി ഓഫിസിൽ നിന്നും ഡ്രൈവിംങ് ലൈസൻസുകൾ തപാലിൽ അയച്ചു നൽകാതെ ഏജന്റുമാർ നേരിട്ട് കൈപ്പറ്റുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമാരുടെ പക്കൽ നിന്നും വിവിധ അപേക്ഷകളും, വാഹനങ്ങളുടെ രേഖകളും റീടെസ്റ്റഅ നടത്തിയ ടെസ്റ്റ് കാർഡുകളും വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
കാഞ്ഞിരപ്പള്ളിയിലെ സബ് ആർ.ടി ഓഫിസിൽ 176 ആർ.സി ബുക്കുകൾ അപേക്ഷകർക്ക് അയച്ചു നൽകാതെ അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കായംകുളം ആർ.ടി ഓഫിസിലുണ്ടായിരുന്ന ഏജന്റിന്റെ പക്കൽ നിന്നും വാഹനങ്ങളുടെ ആർ.സി രേഖകളും, 65,000 രൂപയും കണ്ടെത്തിയിട്ടുണ്ട്. ചെങ്ങന്നൂർ ജോ.ആർ.ടി ഓഫിസിലെ മൂന്നു ഏജന്റുമാരുടെ പക്കൽ നിന്നും 59,770 രൂപയാണ് കണ്ടെത്തിയത്. മാവേലിക്കര ജോയിന്റെ ആർ.ടി ഓഫിസിലെ ഏജന്റിന്റെ കയ്യിൽ നിന്നും വാഹനത്തിന്റെ രേഖകളും, 8700 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
ഡിവൈഎസ്പിമാരായ എൻ.രാജൻ, എം.കെ മനോജ്, പൊലീസ് ഇൻസ്‌പെക്ടർമാരായ റിജോ പി.ജോസഫ്, രാജൻ കെ.അരമന, നിഷാദ്‌മോൻ, ജെർലിൻ വി.സ്‌കറിയ, ടി.എ ശ്രീകുമാർ, കെ.സദൻ, രാജൻ കെ., ടിപ്‌സൺ തോമസ് മേക്കാടൻ, ഷനിൽകുമാർ, കെ.ജെ ഋഷികേശൻ നായർ, കെ.വി ബെന്നി, എൻ.ബാബുക്കുട്ടൻ, എം.ഷൈലേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group