ഒടുങ്ങാട്ടുകുളം നവീകരണ പ്രവര്‍ത്തി ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വളാഞ്ചേരി: എടയൂര്‍ പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ക്ക്‌ തുടക്കമായി.പൂക്കാട്ടിരി- പടപ്പറമ്ബ്‌ റോഡിന്‌ സമീപം മണ്ണത്തുപറമ്ബ്‌ നാലാം വാര്‍ഡില്‍ ഒരു ഏക്കറോളം സ്‌ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ കുളത്തില്‍ വേനല്‍ക്കാലത്ത്‌ ഉള്‍പ്പെടെ എടയൂര്‍ പ്രദേശത്തുള്ള പലരും കുളിക്കാനും അലക്കാനും ഈ കുളത്തെയാണ്‌ ആശ്രയിക്കുന്നത്‌.

അവധി ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്‍പ്പെടെ ഒട്ടനവധി യുവാക്കള്‍ നീന്താനായി ഒടുങ്ങാട്ടു കുളത്തില്‍ എത്തിയിരുന്നു. എന്നാല്‍ വ്യാപകമായി പായലുകള്‍ വളര്‍ന്നതിനെ തുടര്‍ന്ന്‌ കുളത്തില്‍ നീന്താനെത്തുന്നവരുടെ എണ്ണം കുറഞ്ഞു. അതിനിടെ റോഡിനോട്‌ ചേര്‍ന്ന ഒരു ഭാഗം തകര്‍ന്ന്‌ കുളത്തില്‍ പതിക്കുകയും ചെയ്‌തു.പ്ലാസ്‌റ്റിക്‌ കുപ്പികള്‍ ഉള്‍പ്പെടെ കുളത്തില്‍ വലിച്ചെറിയുന്നതും പതിവായി. കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുമ്ബ്‌ കുളത്തില്‍ മല്‍സ്യങ്ങള്‍ ചത്ത്‌ പൊങ്ങിയ നിലയിലും കാണപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന്‌ കുളം നവീകരിക്കണമെന്നാവശ്യപ്പെട്ട്‌ നാട്ടുകാര്‍ ശക്‌തമായ പ്രതിഷേധം നടത്തി.ഇതേ തുടര്‍ന്ന്‌ കുളത്തിലെ പായലുകള്‍ നീക്കം ചെയ്ുന്നയതിന്‌ പഞ്ചായത്ത്‌ 8 ലക്ഷം രൂപ വകയിരുത്തി.തുടര്‍ന്ന്‌ നവീകരണ പ്രവൃത്തികളെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍പഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രദേശത്ത്‌ സര്‍വ്വകക്ഷി യോഗം വിളിച്ച്‌ ചേര്‍ത്തിരുന്നു. പ്രസ്‌തുത യോഗത്തില്‍ നിന്ന്‌ പ്രദേശത്തെ വാര്‍ഡ്‌ മെമ്ബര്‍ അടക്കമുള്ള പ്രതിപക്ഷ മെമ്ബര്‍മാര്‍ മാറി നിന്നത്‌ ഏറെ വിവാദമായിരുന്നു. നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി മോട്ടോര്‍ ഉപയോഗിച്ച്‌ കുളത്തിലെ വെള്ളം വറ്റിക്കലും, പായല്‍, ചെളി, മണ്ണ്‌ എന്നിവ നീക്കം ചെയ്യലുമാണ്‌ ശനിയാഴ്‌ച മുതല്‍ ആരംഭിച്ചത്‌. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം, വൈസ്‌ പ്രസിഡന്റ്‌ കെ.പി വേലായുധന്‍, ക്ഷേമകാര്യ ചെയര്‍മാന്‍ ജഹ്‌ഫര്‍ പുതുക്കുടി, മെമ്ബര്‍മാരായ കെ.ടി നൗഷാദ്‌, പി.ടി അയ്യൂബ്‌, രാജീവ്‌ മാസ്‌റ്റര്‍, വിശ്വാനാഥന്‍, ഫാത്തിമത്‌ തസ്‌നി എന്നിവര്‍ സ്‌ഥലം സന്ദര്‍ശിച്ച്‌ പ്രവര്‍ത്തിയുടെ പുരോഗതി വിലയിരുത്തി.