“രാഘവനാശാന്റെ പ്രിയശിഷ്യയെന്നതിൽ അന്നും ഇന്നുമുള്ള നിറഞ്ഞ അഭിമാനത്തോടെ”…! ‘ദമയന്തി’യായി മന്ത്രി ബിന്ദു..! വർഷങ്ങൾക്കുശേഷം വീണ്ടും കഥകളിയരങ്ങിൽ..!
സ്വന്തം ലേഖകൻ
തൃശൂർ: ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും കഥകളിയരങ്ങിലെത്തി മന്ത്രി ആർ ബിന്ദു.. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ കഥകളി അരങ്ങേറിയത്. ‘നളചരിതം ഒന്നാം ദിവസം’ കഥകളിയിലെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ‘ദമയന്തി’യെയാണ് ബിന്ദു വീണ്ടും അരങ്ങിലെത്തിച്ചത്.
കാലിക്കറ്റ് സർവകലാശാല കലോത്സവത്തിൽ തുടർച്ചയായി അഞ്ച് വർഷവും ഒരു തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിലും ബിന്ദു കഥകളിയിൽ കിരീടം നേടിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
13-ാം വയസ്സുമുതൽ ഗുരുവായ കലാനിലയം രാഘവൻ ആശാന്റെ നേതൃത്വത്തിലാണ് ഒരിക്കൽകീടി അരങ്ങിലെത്തിയത്. കൗമാരകാല ഓർമ്മകളിലേക്കും സൗഹൃദങ്ങളിലേക്കും കിളിവാതിൽ തുറന്ന് വീണ്ടുമൊരിക്കൽക്കൂടി കളിയരങ്ങിൽ..
രാഘവനാശാന്റെ പ്രിയശിഷ്യയെന്നതിൽ അന്നും ഇന്നുമുള്ള നിറഞ്ഞ അഭിമാനത്തോടെ, എന്ന് കുറിച്ച് പരിപാടിയുടെ വിഡിയോ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
Third Eye News Live
0
Tags :