റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബിൽ ഒടിയൻ

റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബിൽ ഒടിയൻ


സ്വന്തം ലേഖകൻ

മലയാളസിനിമാ ബോക്സ്ഓഫീസ് ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച് ഒടിയൻ. ചിത്രം പ്രീ-ബിസിനസ്സ് കലക്ഷനിൽ നൂറുകോടി പിന്നിട്ടിരിക്കുന്നു. സംവിധായകൻ ശ്രീകുമാർ മേനോൻ ആണ് ട്വിറ്ററിലൂടെ ഈ വാർത്ത പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ റെക്കോർഡ് സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയൻ. റിലീസിനെത്തുന്നതിനും മൂന്നുദിവസം മുമ്പെയാണ് ചിത്രം നൂറുകോടി ക്ലബിൽ ഇടംനേടിയിരിക്കുന്നത്. സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയിൽ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. ഈ റെക്കോർഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യൻ സിനിമയും പതിനൊന്നാമത്തെ ഇന്ത്യൻ സിനിമയുമാണ് ഒടിയൻ.
കണക്കുവിവരങ്ങൾ:

സാറ്റലൈറ്റ് റൈറ്റ്സ്-21 കോടി (രണ്ട് മലയാളം ചാനലുകളുടെ ആകെ തുക)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിസിസി-2.9 കോടി

അല്ലാതെയുള്ള ഓവർസീസ്- 1.8 കോടി

കേരളത്തിന് പുറത്തുള്ള അവകാശം-2 കോടി

തെലുങ്ക് റൈറ്റ്സ് (ഡബ്ബ്)-5.2 കോടി

തമിഴ് റൈറ്റ്സ് (ഡബ്ബ്)- 4 കോടി

ഓഡിയോ വീഡിയോ- 1.8 കോടി

തിയേറ്റർ അഡ്വാൻസ്-17 കോടി

ഹിന്ദി തിയേറ്റർ അവകാശം (ഡബ്ബ്), സാറ്റലൈറ്റ് റൈറ്റ്സ്- 4 കോടി

തമിഴ് സാറ്റലൈറ്റ് റൈറ്റ്സ്- 3 കോടി

തെലുങ്ക് സാറ്റലൈറ്റ് റൈറ്റ്സ്-3 കോടി

ഫാൻസ് ഷോ ഉൾപ്പെടെ അഡ്വാൻസ് ബുക്കിങിൽ നിന്നും – 5 കോടി

അഡ്വാൻസ് ബുക്കിങ് യുഎഇ-ജിസിസി- 5.5 കോടി

അഡ്വാൻസ് ബുക്കിങ് ഇന്ത്യയ്ക്ക് അകത്തും വിദേശത്തും- 1 കോടി

തെലുങ്ക് റീമേക്ക് റൈറ്റ്സ് -5 കോടി

തമിഴ് റീമേക്ക് റൈറ്റ്സ്- 4 കോടി

എയർടെൽ ബ്രാൻഡിങ്- 5 കോടി

കിങ്ഫിഷർ ബ്രാൻഡിങ്- 3 കോടി

മൈജി, ഹെഡ്ജ് ബ്രാൻഡിങ്- 2 കോടി

കോൺഫിഡന്റ് ഗ്രൂപ്പ് ബ്രാൻഡിങ്- 3 കോടി

മറ്റ് പരസ്യങ്ങളിൽ നിന്നും- 2 കോടി

ആകെ- 101.2 കോടി