ഒഡീഷ്യയിൽ നിന്ന് കഞ്ചാവ് കേസ് പ്രതിയെ പോലീസ് പിടികൂടി

Spread the love

കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയില്‍ നിന്നും പോലീസ്  പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂര്‍ സ്വദേശി സാംസന്‍ ഗന്റ (33) നെയാണ് പെരുമ്ബാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

video
play-sharp-fill

കഴിഞ്ഞ ഒമ്ബതിന് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ സൂരജ് ബീറയെ മാറമ്ബിള്ളിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ക്ക് കഞ്ചാവ് നല്‍കിയിരുന്നത് ഒഡീഷ റായിഗട സ്വദേശിയായ സാംസന്‍ ആയിരുന്നുവെന്ന് തെളിഞ്ഞു. തുടര്‍ന്ന് പെരുമ്ബാവൂര്‍ പൊലീസ് ഒഡീഷയില്‍ പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തടിയിട്ട് പറമ്ബ് പൊലീസ് സ്റ്റേഷനില്‍ 72 കിലോ കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ആറുമാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group