video
play-sharp-fill
കനകകാവ്യം പോസ്റ്റർ റിലീസ് ചെയ്തു

കനകകാവ്യം പോസ്റ്റർ റിലീസ് ചെയ്തു

സ്വന്തം ലേഖകൻ

അടൂർ : മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണ്ണജൂബിലി ഗാനമായ കനകകാവ്യത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ഇന്നു രാവിലെ ചായലോട് സെയിന്റ് ജോർജ്ജ് ആശ്രമത്തിൽ വെച്ചു നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ-കടമ്പനാട് മെത്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമനസ്സുകൊണ്ട്, ഇടവക വികാരി റവ.ഫാ. പോൾ വർഗ്ഗീസിന് നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

ഇടവകയിലെ യുവജന പ്രസ്ഥാനം ഭാരവാഹികളും, ജൂബിലി കമ്മിറ്റി അംഗങ്ങളും, മറ്റു അഭ്യുദയാകാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മികച്ച നിലവാരത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ജൂബിലിഗാനം ഡിസംബർ 31 ന് മുമ്പായി ലോകമെമ്പാടും എത്തുന്ന രീതിയിൽ പുറത്തിറക്കുമെന്ന് ഫാ.പോൾ വർഗ്ഗീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓർത്തഡോക്സ് സഭയിലെ വൈദികനും, നൂറിൽപ്പരം ഗാനങ്ങളുടെ രചയിതാവുമായ റവ.ഫാ. തോമസ് പി. മുകളിൽ (മുകളിലച്ചൻ) ആണ് ജൂബിലി ഗാനം രചിച്ചിരിക്കുന്നത്.

പ്രശസ്ത സൗത്ത് ഇൻഡ്യൻ മ്യൂസിക് പ്രോഗ്രാമറും, ‘കക്ഷി അമ്മിണിപ്പിള്ള’ , ‘മനോഹരം’ എന്നീ മലയാള ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനും, പ്രിയങ്കരനുമായി മാറിയ സാമുവൽ എബിയാണ് ഗാനത്തിന് സംഗീതവും, ഓർക്കസ്ട്രേഷനും നിർവ്വഹിച്ചിരിക്കുന്നത്.

ചലച്ചിത്ര പിന്നണി ഗായികയും, 2018 കന്നട സ്റ്റേറ്റ് ഫിലിം അവാർഡിൽ മികച്ച ഗായികയായി നിലവിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഏയ്ഞ്ചൽ മേരി ജോസഫും, സാമുവൽ എബിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കൊച്ചിയിലെ ഐസക് ന്യൂ ട്യൂൺ സ്റ്റുഡിയോയിൽ റിക്കോർഡിംഗ് പൂർത്തിയാക്കിയ ‘കനകകാവ്യം’ , മിക്സ് & മാസ്റ്റർ ചെയ്തിരിക്കുന്നത് ബാംഗ്ലൂർ പരമ്പര സ്റ്റുഡിയോ ചീഫ് രവീന്ദ്രനാഥ് ബി.ആർ. ആണ്.

മങ്ങാട് ഒ.സി.വൈ.എം. ന്റെ ബാനറിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന ഗാനം ഏതാനം ദിവസങ്ങൾക്കുള്ളിൽത്തന്നെ റിലീസ് ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.