play-sharp-fill
മീൻ പിടിക്കുന്നതിനിടെ റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

മീൻ പിടിക്കുന്നതിനിടെ റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ആലപ്പുഴ സി ബ്ലോക്കിൽ കായലിൽ സുഹൃത്തിനൊപ്പം ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കുവാൻ പോയ പനച്ചിക്കാട്‌ പരുത്തുംപാറ സ്വദേശി കുഴഞ്ഞു വീണു മരിച്ചു. കുഴിമറ്റം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം തൈപ്പറമ്പിൽ എം.എ കുറിയാക്കോസ് (തങ്കച്ചൻ _ 68) ആണ്… മരിച്ചത്.റിട്ട. കെഎസ്‌ആർറ്റിസി ഉദ്യോഗസ്ഥനാണ്.ഇന്നലെ (26) വെളുപ്പിനെയാണ് അയൽവാസിയായ സുഹൃത്തിനൊപ്പം ഇദ്ദേഹം കുഴിമറ്റത്തെ വീട്ടിൽ നിന്നും മീൻ പിടിക്കുവാനായി ആലപ്പുഴയ്ക്ക് പോയത്.രാവിലെ 10 മണിയായപ്പോൾ മീൻപിടുത്തം അവസാനിപ്പിച്ചു തിരികെ പോരുവാൻ ഒരുങ്ങുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.നാട്ടുകാരും സുഹൃത്തും ചേർന്ന് അര മണിക്കുറിനു ശേഷം ബോട്ട് ആമ്പുലൻസിൽ കുപ്പപ്പുറം പി എച്ച് സി യിൽ എത്തിച്ചു. അവിടെ നിന്നും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.പുളിങ്കുന്ന്പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്.