
സ്വന്തം ലേഖകൻ
കോട്ടയം: മലയാളി യുവാവ് കടല്‍ത്തിരയില്‍പ്പെട്ട് പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചു. ന്യൂയോര്‍ക്കില്‍ പഠനശേഷം സൈനികസേവനം നടത്തി വരികയായിരുന്നു.
കോട്ടയം പള്ളിക്കത്തോട് അരുവിക്കുഴി പെരികിലക്കാട്ട് മാര്‍ട്ടിന്‍ ആന്‍റണി- മഞ്ജു (പാമ്പാടി കന്നുകുഴി കുടുംബാംഗം) ദമ്പതികളുടെ മകന്‍ കോളിന്‍ മാര്‍ട്ടിൻ (19) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ന്യൂയോര്‍ക്കിലെ ബീച്ചിലൂടെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം നടക്കവെ തിരയില്‍ അകപ്പെടുകയായിരുന്നു. കൂട്ടുകാര്‍ രക്ഷപെട്ടെങ്കിലും കോളിന്‍ ചുഴിയില്‍പ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. സംസ്‌കാരം പിന്നീട്. സഹോദരന്‍: ക്രിസ്റ്റി.