video
play-sharp-fill

റിയാദിൽ മരണപ്പെട്ട മുണ്ടക്കയം സ്വദേശി മന്‍ജേഷ് ഏബ്രഹാമിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; സംസ്കാരം  തിങ്കളാഴ്ച്ച വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചര്‍ച്ച്‌ ഓഫ് ഗോഡ് പള്ളി സെമിത്തേരിയില്‍

റിയാദിൽ മരണപ്പെട്ട മുണ്ടക്കയം സ്വദേശി മന്‍ജേഷ് ഏബ്രഹാമിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; സംസ്കാരം തിങ്കളാഴ്ച്ച വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചര്‍ച്ച്‌ ഓഫ് ഗോഡ് പള്ളി സെമിത്തേരിയില്‍

Spread the love

റിയാദ്: കഴിഞ്ഞ ദിവസം റിയാദില്‍ മരിച്ച കോട്ടയം മുണ്ടക്കയം വണ്ടന്‍പതാല്‍ വേലിക്കകത്ത് തങ്കച്ചന്‍ കെ. കുര്യാക്കോസിന്റെയും (റിട്ട.ടെലികോം) മോളിക്കുട്ടിയുടെയും മകന്‍ മന്‍ജേഷ് ഏബ്രഹാമിന്റെ (45) മൃതദേഹം ഞായറാഴ്ച്ച നാട്ടിലെത്തിക്കും.

തിങ്കളാഴ്ച്ച വൈകുന്നേരം വരിക്കാനി ന്യൂ ഇന്ത്യാ ചര്‍ച്ച്‌ ഓഫ് ഗോഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

16 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ മന്‍ജേഷ് റിയാദില്‍ സിറ്റി സിമെന്റ്‌സ് കമ്പനിയില്‍ പര്‍ച്ചേസിങ് ഓഫീസറായിരുന്നു. ഭാര്യ: പരുത്തുംപാറ പുളിമൂട്ടില്‍ ജിന്‍സി തോമസ് (യു.കെ). മക്കള്‍: ഹെബ, ഹന്ന. സഹോദരന്‍ ഷൈജേഷ് സൗദിയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group