കൊമ്പൻ പാമ്പാടി രാജന്റെ ഉടമ റോബിറ്റ് എം.തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച
കോട്ടയം: കൊമ്പൻ പാമ്പാടി രാജന്റെ ഉടമ കഴിഞ്ഞ ദിവസം നിര്യാതനായ സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ റോബിറ്റ് എം.തോമസിന്റെ (48) സംസ്‌കാരം ജൂലായ് ആറ് തിങ്കളാഴ്ച വൈകിട്ട് നാലിനു സൗത്ത് പാമ്പാടി സെന്റ് തോമസ് വലിയ പള്ളിയിൽ നടക്കും.
മൂടൻ കല്ലുങ്കൽ പരേതനായ എം.എ തോമസി (ബേബി)ന്റെ മകനാണ് റോബിറ്റ്. റോബിറ്റിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടിന് പാമ്പാടിയിലെ വീട്ടിൽ എത്തിക്കും. നാലിന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം പള്ളിയിലേയ്ക്കു കൊണ്ടു പോകും. തുടർന്നു സംസ്‌കാരം നടക്കും.
ഭാര്യ – ജയ സൂസൻ ഫിലിപ്പ് (കൊച്ചാലുംമൂട് വരൂലപ്പുതുക്കുളങ്ങര കുടുംബാംഗമാണ്.)
മക്കൾ – റോജ റേച്ചൽ റോബിറ്റ്, റോജിറ്റ് എം.റോബിറ്റ്, റോജിൻ ഫിലിപ്പ് റോബിറ്റ് (മൂന്നു പേരും ബി.എം.എം ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ).
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരങ്ങൾ – റജിറ്റ് എം.തോമസ് (മോനാച്ചൻ), ഷോബിറ്റ് എം. തോമസ് (കൊച്ചുമോൻ). പാമ്പാടി രാജൻ പാമ്പാടി സുന്ദൻ ആനകളുടെ ഉടമയാണ് നിര്യാതനായ റോബിറ്റ്.