video
play-sharp-fill

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി

Spread the love

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി.

സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്.
മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പം ആയിരുന്ന ബ്രിജിത്ത്, നിമോണിയ ബാധയെ തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29-ാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു.

കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു.
മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), അല്‍ഫോണ്‍സ് (ഡല്‍ഹി), സിസി (കാഞ്ഞിരപ്പള്ളി),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്‍ജ് (ക്ലരീഷ്യന്‍ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). ഇവരോടൊപ്പം പോള്‍ (മണിമല), മിനി (കോഴിക്കോട്) എന്നിവര്‍ ദത്തുമക്കളാണ്.

അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അനേകം വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നിര്‍വഹിക്കുകയും നിരവധി പേര്‍ക്കു വീടുകള്‍ വച്ചുനല്‍കുകയും ചെയ്തിരുന്നു.