കോവിഡ് ബാധിച്ച് മുൻ ആരോഗ്യ പ്രവർത്തക ജെസി മരിച്ചു
സ്വന്തം ലേഖകൻ
ഗാന്ധി നഗർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ആരോഗ്യ പ്രവർത്തക മരിച്ചു. പൂഞ്ഞാർ പാതാമ്പുഴ കൊന്നയ്ക്ക മലയിൽ ജോണിയുടെ ഭാര്യ, ഈ രാറ്റുപേട്ട പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ മുൻ ആരോഗ്യ പ്രവർത്തകയുമായ, ജെസ്സി ജോണി(58)യാണ് മരിച്ചത്.
ശ്വാസം മുട്ടലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയിൽ കഴിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആരോഗ്യനില മോശമാകുകയും, മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ(ചൊവ്വാഴ്ച) പുലർച്ചെ 4ന് മരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ച് പാതാമ്പുഴ മലയിഞ്ചിപ്പാറ, ഹോളി ക്രോസ് പള്ളിയിൽ സംസ്കാരം നടത്തി
മക്കൾ. ജസ്റ്റിൻ, ക്രിസ്റ്റീന
Third Eye News Live
0
Tags :