വൈക്കത്ത് അര്‍ദ്ധരാത്രിയിൽ നാലം​ഗ കുട്ടി സംഘം; ഗ്രില്ല് ചാടികടന്നു, മൊബൈൽ വെളിച്ചത്തിൽ കടകൾ കുത്തിതുറന്നു; വര്‍ക്ക് ഷോപ്പിലും ബേക്കറിയിലുമായി മോഷണം; ​ രണ്ട് കടകളില്‍ നിന്നുമായി ഏകദേശം 15,000 രൂപയുടെ സാധനസാമഗ്രികൾ നഷ്ടപ്പെട്ടു

Spread the love

വൈക്കം: കോട്ടയം വൈക്കം വൈപ്പിന്‍പടിയില്‍ കടകൾ കുത്തിത്തുറന്ന് കുട്ടികളുടെ സംഘം സാധനങ്ങൾ മോഷ്ടിച്ചു.

തൊണ്ടി സ്വദേശി അരുൺ ജി പിള്ളയുടെ വര്‍ക്ക് ഷോപ്പിലും ബേക്കറിയിലുമായാണ് നാലാംഗ കുട്ടി സംഘം മോഷണം നടത്തിയത്.

സംഭവത്തിൽ കടയുടമക്ക് പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം വൈപ്പിൻപ്പടിയിലെ തൊണ്ടിയിലുള്ള അരുൺ പി പിള്ള എന്നയാളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലും വര്‍ക്ക് ഷോപ്പിലുമാണ് 4 കുട്ടികൾ മോഷണം നടത്തിയത്.

കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ കുട്ടികൾ മോഷണം നടത്തുന്നത് പതിഞ്ഞിരുന്നു. കടയുടെ സമീപത്തെ ഗ്രില്ല് ചാടിക്കടന്നാണ് കുട്ടികൾ അകത്തുകയറിയത്. രണ്ട് കുട്ടികളാണ് കടയ്ക്കുള്ളിൽ പ്രവേശിച്ചത്.

ഇവര്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ കടയിലെ സാമഗ്രികള്‍ പരതുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ മറവില്‍ ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇവര്‍ ബേക്കറിയില്‍ നിന്നും ഭക്ഷണസാധനങ്ങളും വര്‍ക്ക് ഷോപ്പില്‍ നിന്നും കംപ്രസര്‍, കോപ്പര്‍ പൈപ്പ്, മോട്ടോര്‍ എന്നിവയുമാണ് മോഷ്ടിച്ചത്.

രണ്ട് കടകളില്‍ നിന്നുമായി ഏകദേശം 15,000 രൂപയുടെ സാധനസാമഗ്രികൾ നഷ്ടപ്പെട്ടു. മോഷണശേഷം നാലുപേരും റോഡിലൂടെ ഒരുമിച്ചു നടന്നുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.