
ഹരിത കർമ്മസേനാംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകി പനച്ചിക്കാട് പഞ്ചായത്ത്
സ്വന്തം ലേഖകൻ
പനച്ചിക്കാട്: മാലിന്യ നിർമാർജന ജോലികളിൽ തുഛമായ വേതനത്തിന് ജോലി ചെയ്യുന്ന ഹരിത കർമ്മസേനാംഗങ്ങൾക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കൈത്താങ്ങ്. 26 ഹരിത കർമ്മ സേനാംഗങ്ങൾക്കും 500 രൂപ വില വരുന്ന ഭക്ഷ്യധാന്യക്കിറ്റ് നൽകിയാണ് ലോക് ഡൗൺ കാലത്തും പഞ്ചായത്ത് അവരെ ചേർത്തുപിടിച്ചത്.
പഞ്ചായത്തിന്റെ 23 വാർഡുകളിലേയും മുഴുവൻ വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുകയും അവ തരം തിരിച്ച് ക്ലീൻകേരളാ കമ്പനിക്കു കൈമാറുന്ന ജോലിയാണ് ഹരിത കർമ്മസേന ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആനിമാമ്മൻ ഉദ്ഘാടനം ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിത കർമ്മസേനയ്ക്ക് മാസ്ക്കും കൈയുറകളും നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് റോയി മാത്യു , സ്ഥിരംസമിതി അദ്ധ്യക്ഷരായ പ്രിയാ മധു , എബിസൺ കെ ഏബ്രഹാം , ജീനാജേക്കബ്, നോഡൽ ഓഫീസർ മധുകുമാർ , വി ഇ ഓ ബിന്ദു എന്നിവർ പങ്കെടുത്തു.
Third Eye News Live
0