play-sharp-fill
എക്‌സ്പയറി ഡേറ്റ് തിരുത്തിയും, എം.ആർ.പി തിരുത്തിയും നട്‌സിന്റെ പാക്കറ്റ്: നട്‌സ് വിറ്റത് കോട്ടയം മാർക്കറ്റിലെ മൊത്ത വിതരണ ശാലയിൽ നിന്നും; ഭക്ഷണസാധനങ്ങളുടെ ഡേറ്റും എം.ആർ.പിയും തിരുത്തുന്ന മാഫിയയും സജീവം

എക്‌സ്പയറി ഡേറ്റ് തിരുത്തിയും, എം.ആർ.പി തിരുത്തിയും നട്‌സിന്റെ പാക്കറ്റ്: നട്‌സ് വിറ്റത് കോട്ടയം മാർക്കറ്റിലെ മൊത്ത വിതരണ ശാലയിൽ നിന്നും; ഭക്ഷണസാധനങ്ങളുടെ ഡേറ്റും എം.ആർ.പിയും തിരുത്തുന്ന മാഫിയയും സജീവം

സ്വന്തം ലേഖകൻ

കോട്ടയം: എക്‌സ്പയറി ഡേറ്റും എം.ആർ.പിയും തിരുത്തി നട്‌സിന്റെ പാക്കറ്റ്. കോട്ടയം മാർക്കറ്റിൽ എം.എൽ റോഡിലെ മൊത്ത വിതരണ ശാലയിൽ നിന്നും വിറ്റഴിച്ച ഫ്രഷ് ക്യാഷു നട്‌സിന്റെ പാക്കറ്റിലാണ് എം.ആർ.പിയും എക്‌സ്പയറി ഡേറ്റും തിരുത്തി സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ പോലും ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് ഇത്തരത്തിൽ സാധനങ്ങൾ യാതൊരു മാനദണ്ഡങ്ങളുമില്ലാതെ നട്‌സ് അടക്കമുള്ളവ വിറ്റഴിക്കുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ എം.എൽ റോഡിൽ നിന്നുള്ള മൊത്ത വിതരണ ശാലയിൽ നിന്നാണ് യുവതി നട്‌സ് വാങ്ങിയത്. ഈ നട്‌സുമായി വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് നട്‌സിന്റെ എക്‌സ്പയറി ഡേറ്റിനു മുകളിൽ സ്റ്റിക്കർ ഒട്ടിച്ചിരുന്നത് വ്യക്തമായത്. ജൂൺ 23 ന് കാലാവധി കഴിയുന്ന ഫ്രഷ് ക്യാഷ്യൂ നട്‌സ് എന്ന കമ്പനിയുടെ പാക്കറ്റിലാണ് 2020 ഡിസംബർ 14 എന്ന എക്‌സ്പയറി ഡേറ്റ് ഒട്ടിച്ചിരിക്കുന്നത്. ആദ്യം ഒട്ടിച്ചിരുന്ന സ്റ്റിക്കറിൽ 466 രൂപയായിരുന്നു നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ, രണ്ടാമത് ഒട്ടിച്ച സ്റ്റിക്കറിൽ 630 രൂപയാണ് എം.ആർ.പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

500 ഗ്രാം വരുന്ന ഒരു പാക്കറ്റ് കാഷ്യുനട്ടിനാണ് ഈ കൊള്ളവില ഈടാക്കുന്നത്. കൊള്ളവിലയ്‌ക്കൊപ്പം ഗുണവിലവാരത്തെ പോലും സാരമായി ബാധിക്കുന്ന രീതിയിലാണ് കാഷ്യുനട്ട് അടക്കമുള്ള ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ സാധാരണക്കാർക്കുണ്ടാക്കുമെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇത്തരത്തിൽ നിരവധി ഭക്ഷ്യ വസ്തുക്കളാണ് കാലാവധി കഴിഞ്ഞാലും സ്റ്റിക്കൽ മാറ്റിയൊട്ടിച്ച് നഗരത്തിലെ കടകളിൽ എത്തിക്കുന്നത്. ഇത് സാധാരണക്കാരായ ആളുകളെ ഭക്ഷണത്തെ പോലും സാരമായി ബാധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ – ഭക്ഷ്യസുരക്ഷാ വകുപ്പുകൾ പരിശോധന നടത്തി നടപടിയെടുക്കണമെന്നാണ് ആവശ്യം.