Spread the love

ഇടുക്കി: നഴ്‌സിങ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കീരിത്തോട് കിഴക്കോപ്പാത്തിക്കല്‍ അനഘ ഹരിയെ(20) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബംഗളൂരുവിലെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.
ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്.

ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്‌സിംഗില്‍ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയായിരുന്നു അനഘ ഹരി. ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും, പിന്നീട് മുട്ടി വിളിച്ചിട്ടും വാതില്‍ തുറന്നില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കുട്ടിയുടെ മുറിയില്‍ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പും, കുട്ടിയുടെ മൊബൈലില്‍ മരണത്തിന് തൊട്ട് മുന്‍പ് പകര്‍ത്തിയ ഒരു വീഡിയോയും കണ്ടെടുത്തിട്ടുണ്ട്.

ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ ബംഗളൂരുവിലേക്ക് തിരിച്ചു. മാതാവ് രാധ. സഹോദരങ്ങള്‍: അനന്തു, അതുല്‍. വിക്‌ടോറിയ ഹോസ്പിറ്റലിലാണ് മൃതദേഹം. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് പോലീസ് പറഞ്ഞു.