
സ്വന്തം ലേഖകൻ
കോട്ടയം: നേഴ്സസ് വാരാഘോഷത്തിന് ജില്ലയിൽ തുടക്കം. ശനിയാഴ്ച ജില്ലാ ആശുപത്രി അങ്കണത്തിൽ ജില്ലാ നേഴ്സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ പതാക ഉയർത്തി. തുടർന്ന് ഗവ.നേഴ്സിംഗ് സ്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് നടന്നു. ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗം ജില്ലാ നേഴ്സിംഗ് ഓഫീസർ ഉഷാ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
എംസിഎച്ച് ഓഫീസർ കെ എസ് വിജയമ്മാൾ അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ആർ ബിന്ദുകുമാരി മുഖ്യ പ്രഭാഷണം നടത്തി. നേഴ്സസ് ദിന പ്രതിജ്ഞ ഗവ.സ്കൂൾ ഓഫ് നേഴ്സിംഗ് ട്യൂട്ടർ ഷീബ ചാക്കോ ചൊല്ലി കൊടുത്തു. നേഴ്സസ് ഡേ തീം പ്രസന്റേഷേൻ എസ് എച്ച് കോളേജ് ഓഫ് നേഴ്സിംഗിലെ പ്രൊഫ. സിസ്റ്റർ.റീന ടോം അവതരിപ്പിച്ചു. ഫിസിഷ്യൻ ഡോ.പി വിനോദ്, മെഡിക്കൽ കോളേജ് നേഴ്സിംഗ് സൂപ്രണ്ട് ഹേന ദേവദാസ്, പാല ജി എച്ച് നേഴ്സിംഗ് സുപ്രണ്ട് മേരി മാത്യു, ജി എച്ച് സീനിയർ നേഴ്സിംഗ് ഓഫീസർ വി ഡി മായ എന്നിവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച രചനാ മത്സരങ്ങൾ ഗവ.കോളേജ് ഓഫ് നേഴ്സിംഗിൽ നടക്കും. തിങ്കളാഴ്ച കലക്ട്രേറ്റിൽ ജീവിത ശൈലീ രോഗനിർണ്ണയ ക്യാമ്പ്, ചൊവ്വാഴ്ച കായിക മത്സരങ്ങൾ (പാല മുനിസിപ്പൽ സ്റ്റേഡിയം), ബുധനാഴ്ച കലാ മത്സര ങ്ങൾ (എം ടി സെമിനാരി ഹയർ സെക്കണ്ടറി സ്കൂൾ, കോട്ട യം) എന്നിവ ദിനാഘോഷത്തിന്റെ ഭാഗമായി നടക്കും.
വെള്ളിയാഴ്ച കെപിഎസ് മേനോൻ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടർ ഡോ.പി കെ ജയശ്രീ ഉദ്ഘാടനം ചെയ്യും. സിനിമാ താരം വിനു മോഹൻ വിശിഷ്ടാതിഥിയാകും. സർവ്വ വിജ്ഞാന കോശം ഡയറക്ടർ മ്യൂസ് മേരി ജോർജ് മുഖ്യ പ്രഭാഷണം നടക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ അധ്യക്ഷയാകും.