
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെട്ടുതുറ കോൺവെന്റിൽ കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തമിഴ്നാട് തിരുപൂര് സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. കോണ്‍വെന്റിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പ്രാര്‍ത്ഥനയ്ക്ക് വരാത്തതിനാല്‍ കൂടെയുള്ളവര്‍ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോണ്‍വന്റ് അധികൃതര്‍ പൊലീസിന് നല്കിയ മൊഴി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി കഠിനംകുളം പൊലിസ് അറിയിച്ചു.