video
play-sharp-fill
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു

സ്വന്തം ലേഖകൻ
കോട്ടയം: നീണ്ട ഇടവേളക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ആശുപത്രിയിൽ കോവിഡിനെതിരെ ചികിത്സ തേടിയിരിക്കുന്നത് എണ്ണം ഏഴായി. ഇതിൽ നാല് പേർ അത്യാഹിത വിഭാഗം കെട്ടിടത്തിൻ്റെ മുകളിൽ കോവിഡ് വാർഡിലും മൂന്നുപേർ ഗൈനക്കോളജി വിഭാഗത്തിലും ചികിത്സയിലാണ്.

ശസ്ത്രക്രിയയ്ക്ക് മുൻപായി നടത്തുന്ന പരിശോധനയിലും കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുണ്ട്. എന്നാൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ മാസ്ക് ധരിക്കുവാനും സാനിറ്റൈസർ ഉപയോഗിക്കുവാനും ആരോഗ്യവകുപ്പിന്റെ നിർദ്ദേശമുണ്ട്.