video
play-sharp-fill

Saturday, May 24, 2025
HomeCrimeഅണികളുടെ മുമ്പിൽ ഒരു പച്ച മനുഷ്യനായി നിൽക്കാനാണ് നേതാവിനിഷ്ടം: സ്വന്തം ന​ഗ്നചിത്രം വാട്സ് ആപ്പ് ​ഗ്രൂപ്പിൽ...

അണികളുടെ മുമ്പിൽ ഒരു പച്ച മനുഷ്യനായി നിൽക്കാനാണ് നേതാവിനിഷ്ടം: സ്വന്തം ന​ഗ്നചിത്രം വാട്സ് ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് കണ്ണൂരിലെ സിപിഎം പ്രമുഖ നേതാവ്; പ്രതിപക്ഷം ഉറപ്പായും ചമ്മിപ്പോയി കാണും

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂര്‍ പയ്യന്നൂരിലെ സി.പി.എം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സിപിഎം നേതാവിന്റെ ന​ഗ്നചിത്രം. പയ്യന്നൂരിലെ സി.പി.എമ്മിന്റെ നെടുംതൂണായ പ്രമുഖ നേതാവ്, സ്വന്തം നഗ്നചിത്രം പാര്‍ട്ടി അണികള്‍ ഉള്‍പ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതാണ് പുതിയ വിവാദത്തിന് കാരണം.

പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളും വര്‍ഗ-ബഹുജന സംഘടനകളുടെ പ്രവര്‍ത്തകരും അടങ്ങുന്ന ‘നാട്ടുഗ്രാമം മുത്തത്തി’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നേതാവ് സ്വന്തം നഗ്നചിത്രം പോസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ് ചെയ്തതിന് പിന്നാലെ നേതാവ് ചിത്രം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചങ്കിലും സാങ്കേതികപരമായി പരാജയപ്പെട്ടു. ഡിലീറ്റ് ഫോര്‍ എവരി വണ്‍ എന്ന ഓപ്ഷന് പകരം നേതാവ് ഡിലേറ്റ് ഫോര്‍ മി ഓപ്ഷനാണ് തെരഞ്ഞെടുത്തത്. പിന്നാലെ നേതാവ് ഗ്രൂപ്പില്‍ നിന്നും എക്സിറ്റടിക്കുകയും ചെയ്തു. മറ്റാര്‍ക്കോ അയച്ച ചിത്രം മാറി ഗ്രൂപ്പിലെത്തിയതാണെന്നാണ് അണികള്‍ക്കിടയിലെ സംസാരം.

ചിത്രം വ്യാപകമായി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിച്ചതോടെ നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്ത് മുഖം രക്ഷിക്കാനുളള നീക്കത്തിലാണ് സി.പി.എം ജില്ലാ നേതൃത്വം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments