video
play-sharp-fill

നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പ്രിയാമണിയ്ക്ക് സോഷ്യൽ മീഡിയയിൽ കമന്റ്; ചുട്ടമറുപടി നൽകി നടി; സോഷ്യൽ മീഡിയയിലെ തലയില്ലാ കമ്പനിക്കാർക്ക് അടിയും തിരിച്ചടിയുമായി താരങ്ങൾ

നഗ്നചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ പ്രിയാമണിയ്ക്ക് സോഷ്യൽ മീഡിയയിൽ കമന്റ്; ചുട്ടമറുപടി നൽകി നടി; സോഷ്യൽ മീഡിയയിലെ തലയില്ലാ കമ്പനിക്കാർക്ക് അടിയും തിരിച്ചടിയുമായി താരങ്ങൾ

Spread the love

തേർഡ് ഐ സിനിമ

കൊച്ചി: നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമോ എന്നു കമന്റിട്ട തലയില്ലാ ആരാധകന് അതേ നാണയത്തിൽ ചുട്ടമറുപടി നൽകി പ്രിയാമണി. അശ്ലീല കമന്റിട്ട ആരാധകന്റെ പേരിലുള്ള ഫെയ്ക്ക് അക്കൗണ്ടിനാണ് ഇപ്പോൾ ചുട്ട മറുപടി നൽകിയത്.

സൈലിങ് മാൻ എന്ന വ്യാജ ഐഡിയിൽ നിന്നാണ് കമന്റ് വന്നത്. ‘ആദ്യം നിങ്ങളുടെ വീട്ടിൽ ഉള്ളവരോട് ഇതേ ചോദ്യം ചോദിക്കൂ. അവർ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം.’-എന്നായിരുന്നു പ്രിയാമണിയുടെ മറുപടി പ്രിയാമണിയെ പിന്തുണച്ച് താരങ്ങൾ ഉൾപ്പടെ നിരവധിപേർ രംഗത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം വ്യാജ മുഖങ്ങളുമായി എത്തുന്ന ശല്യക്കാരെ സൈബർ പൊലീസിനെ ഉപയോഗിച്ച് കണ്ടെത്തണമെന്ന് ആളുകൾ പറയുന്നു. നടി നിയമപരമായി മുന്നോട്ടുപോകണമെന്നും ഈ വ്യാജ ഐഡിയിലെ ആളിന്റെ യഥാർഥ മുഖം സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടണമെന്നും പ്രേക്ഷകർ കമന്റ് െചയ്തു.

പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി വേഷമിട്ട മലയാള ചിത്രം. സൂപ്പർ ഹിറ്റ് വെബ് സീരിസ് ആയ ഫാമിലി മാൻ രണ്ടാം സീസണിലും പ്രിയാമണി അഭിനയിക്കുന്നുണ്ട്.