ഇല്ല.. ഇല്ല .. മരിച്ചിട്ടില്ല… പി.കെ കുഞ്ഞനന്തൻ മരിച്ചിട്ടില്ല..! ജീവിക്കുന്നു വോട്ടർ പട്ടികയിലൂടെ..! മരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനനന്തനും വോട്ടർപട്ടികയിൽ വോട്ട്; പരാതി വന്നതോടെ അന്വേഷിക്കാൻ എത്തിയ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നതായി
തേർഡ് ഐ ബ്യൂറോ
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങി മരിച്ച പി.കെ കുഞ്ഞനന്തന്റെ പേരും വോട്ടർ പട്ടികയിൽ. സിപി.എമ്മിന്റെ മുദ്രാവാക്യം പോലെ തന്നെ ഇല്ല ഇല്ല മരിച്ചിട്ടില്ലെന്നു പറയും പോലെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ റിപ്പോർട്ടും പുറത്തു വന്നത്. റിപ്പോർട്ട് പുറത്തു വന്നപ്പോഴേയ്ക്കും കുഞ്ഞനന്തൻ ജീവിച്ചിരിക്കുന്നു എന്ന റിപ്പോർട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷനായി അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ നൽകിയത്.
കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം ബൂത്തിലാണ് അദ്ദേഹത്തിന്റെ പേരുളളത്. കുഞ്ഞനന്തന്റെ പേര് ഇപ്പോഴും തുടരുന്നത് അങ്ങനെയൊരാൾ ജീവിച്ചിരിക്കുന്നതായി ഫീൽഡ് വെരിഫിക്കേഷൻ റിപ്പോർട്ട് ലഭിച്ചതുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ വോട്ടർ പട്ടികയെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. ഇരട്ട വോട്ടുകളെ സംബന്ധിച്ച് വോട്ടർ പട്ടികയിലെ പിശകുകളെ കുറിച്ച് തെളിവുകൾ സഹിതം പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിരുന്നു.
ലക്ഷക്കണക്കിന് ഇരട്ട വോട്ടുകളാണ് ചേർത്തിട്ടുള്ളതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. തിരഞ്ഞെടുപ്പ് സംശുദ്ധമായി നടപ്പിലാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്.