വീട്ടമ്മമാരുടെ നഗ്നചിത്രത്തിനൊപ്പം അമ്മയുടെ ചിത്രവും: ആലപ്പുഴയിലെ നഗ്നചിത്ര പരാതി പുറത്തറിഞ്ഞത് ഇങ്ങനെ; അഞ്ചു യുവാക്കൾക്കെതിരെ കേസ്

വീട്ടമ്മമാരുടെ നഗ്നചിത്രത്തിനൊപ്പം അമ്മയുടെ ചിത്രവും: ആലപ്പുഴയിലെ നഗ്നചിത്ര പരാതി പുറത്തറിഞ്ഞത് ഇങ്ങനെ; അഞ്ചു യുവാക്കൾക്കെതിരെ കേസ്

സ്വന്തം ലേഖകൻ

ആലപ്പുഴ: നഗ്നചിത്രങ്ങളും വീഡിയോയും ഷെയർ ചെയ്യാനുണ്ടാക്കിയ ഗ്രൂപ്പിന്റെ അഡ്മിനായ യുവാവിന്റെ അമ്മയുടെ തന്നെ നഗ്നചിത്രങ്ങൾ വാട്‌സ് അപ്പ് ഗ്രൂപ്പിൽ പ്രചരിച്ചതോടെയാണ് ആലപ്പുഴയിലെ 21 വീട്ടമ്മമാരുടെ നഗ്നചിത്രങ്ങൾ സംബന്ധിച്ചുള്ള പരാതി പുറത്തായത്. സ്വന്തം അമ്മയുടെ ചിത്രം തന്നെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ വന്നതോടെ അഡ്മിനായ യുവാവ് ഉടക്കുമായി രംഗത്ത് എത്തി. ഇതോടെയാണ് ഗ്രൂപ്പിനെപ്പറ്റിയുള്ള വിവരം പുറത്തറിഞ്ഞതും, സംഭവം കേസായി മാറിയതും.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ തുറവൂർ കളരിക്കൽ സ്വദേശികളായ പ്രണവ് (22), ശ്രീദേവ് (19) , ദിബിൻ (19), അമദേവ് (18) എന്നിവർക്കെതിരെയാണ് പൊലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കളരിക്കൽ മേഖലയിലെ 21 സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ യുവാക്കൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീകളുടെ അനുവാദമില്ലാതെയാണ് ചിത്രങ്ങൾ പകർത്തുകയും, പ്രചരിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ മോർഫ് ചെയ്ത നഗ്നചിത്രങ്ങളാക്കി എന്ന പരാതിയിൽ കഴമ്പുള്ളതായി പൊലീസ് കണ്ടെത്തിയിട്ടില്ല. കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ഫോണുകളിൽ നിന്നും ചിത്രങ്ങൾ സഹിതം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെയും പ്രതികൾക്കെതിരായ ശക്തമായ തെളിവുകൾ പൊലീസിനു ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
കളരിക്കൽ മേഖലയിലെ നൂറിലേറെ യുവാക്കൾ ചേർന്ന് വാട്‌സ് അപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. നഗ്നചിത്രങ്ങൾ ഷെയർചെയ്യുന്നതിനും, അശ്ലീല വീഡിയോ അടക്കമുള്ളവയ്ക്കും വേണ്ടിയായിരുന്നു ഈ ഗ്രൂപ്പ് രൂപീകരിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇത്തരത്തിൽ രൂപീകരിച്ച ഗ്രൂപ്പിലാണ് ഗ്രൂപ്പ് അഡ്മിനുകളിൽ ഒരാളുടെ അമ്മയുടെ ചിത്രം തന്നെ വന്നത്. ഇതാണ് വിവാദമായി മാറിയതും, പരാതിയായി പുറത്തെത്തിയതും. പല ഘട്ടങ്ങളിലായി 36 സ്ത്രീകളുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പ്രചരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതു സംബന്ധിച്ചുള്ള വോയിസ് ക്ലിപ്പ് സഹിതമാണ് വീട്ടമ്മമാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.